ആയുർവേദത്തിൽ വളരെയധികം പരിഗണിക്കപ്പെടുന്ന ഒന്നാണ് ഗ്രാമ്പൂ. ധാരാളം പോഷകങ്ങളും ഗുണങ്ങളും ഉള്ളതിനാൽ പ്രകൃതിയുടെ ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ഗ്രാമ്പൂവും അതിൽ നിന്ന് ലഭിക്കുന്ന എണ്ണയും ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്രത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു. അത് നിങ്ങളുടെ നിത്യജീവിതത്തിൽ ഒരുപാട് സഹായകരമായിരിക്കും.
ഗ്രാമ്പൂ എണ്ണയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ
പല്ലുവേദന, മോണവേദന,
പല്ലുവേദന, മോണവേദന വായ് നാറ്റം, വായ്പ്പുണ്ണ് എന്നിവയ്ക്ക് ഉത്തമം.
വായുടെ ശുചിത്വത്തിൻ്റ കാര്യത്തിൽ, ഗ്രാമ്പൂ എണ്ണയ്ക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. പല്ലുവേദന, മോണ വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന യൂജെനോൾ ഇതിന് പരിഹാരമാണ്. ഇത് വായ്നാറ്റം ചികിത്സിക്കുന്നതിന് ഫലപ്രദമാണ്. ചെറുചൂടുള്ള വെള്ളത്തിൽ ഏതാനും തുള്ളി ഗ്രാമ്പൂ എണ്ണ ചേർത്ത് വായ് കഴുകുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നല്‍കും.
തലവേദന
ആൻറി-ഇൻഫ്ലമേറ്ററി ഏജന്റുകൾ ഗ്രാമ്പൂ എണ്ണയിൽ ഉണ്ട്. ഇത് തലവേദനകളിൽ നിന്നും തൽക്ഷണ ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു. നാലോ അഞ്ചോ തുള്ളി ഗ്രാമ്പൂ എണ്ണ ഉപ്പുമായി കലർത്തി നെറ്റിയിൽ പതുക്കെ മസാജ് ചെയ്യുക. ഇതോടെ തലവേദന പമ്പകടക്കും.
കുടലിന് നല്ലതാണ്
ഗ്രാമ്പൂ എണ്ണ കുടലുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് നല്ലതാണ്. ദഹനക്കേട്, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ മുതൽ വായുവിൻറെ അസുഖങ്ങൾക്ക് വരെ,ആരോഗ്യകരമായ യൂജെനോൾ അടങ്ങിയതിനാൽ അവയെല്ലാം ചികിത്സിക്കാൻ ഇതിന് കഴിയും. കൂടാതെ, ഗ്രാമ്പൂ എണ്ണ ഉപയോഗിച്ച് ഗർഭിണികൾക്ക് ഓക്കാനം ഒഴിവാക്കാനും സഹായിക്കും.
ചെവി വേദന നിയന്ത്രിക്കുന്നു
നിങ്ങൾക്ക് ചെവി വേദനയുണ്ടെങ്കിൽ, വിഷമിക്കേണ്ട, ഗ്രാമ്പൂ എണ്ണ കൊണ്ട് ആശ്വാസം കണ്ടെത്താം.
രണ്ട് ടീസ്പൂൺ എള്ളെണ്ണയും മൂന്ന്-നാല് തുള്ളി ഗ്രാമ്പൂ എണ്ണയും യോജിപ്പിച്ച് ഈ മിശ്രിതം ബാധിച്ച ചെവിയിൽ പുരട്ടുക.
പ്രതിരോധശേഷി
ശരീരത്തിലെ വെളുത്ത രക്താണുക്കൾ വർദ്ധിപ്പിക്കുന്ന ഘടകങ്ങളാൽ നിറഞ്ഞിരിക്കുന്നതിനാൽ ഗ്രാമ്പൂ എണ്ണ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള വിവിധ ഫംഗസ് അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു. മുറിവുകൾ, പ്രാണികളുടെ കടി എന്നിവ ചികിത്സിക്കുന്നതിന് ഇത് മികച്ചതാണ്. ഗ്രാമ്പൂ എണ്ണയ്ക്ക് ജലദോഷം, തൊണ്ടവേദന, ചുമ എന്നിവ ചികിത്സിക്കാൻ കഴിയും.