ചാവക്കാട് : കടയില്‍ നിന്ന് യുവാവ് വാങ്ങിയ അല്‍ഫാം കുഴിമന്തിയില്‍ ദുര്‍ഗന്ധം. പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിയിറച്ചിയില്‍ നിന്നു പുഴുക്കളെ കണ്ടെത്തി കട അടപ്പിച്ചു. ചാവക്കാട് ബീച്ച് റോഡിലെ പെട്രോള്‍ പന്പിനു എതിര്‍വശത്തെ കടയില്‍ നിന്നുമാണ് പഴകിയ അല്‍ഫാം മന്തിയും രണ്ടു ദിവസം പഴക്കമുള്ള കോഴിയിറച്ചിയും കണ്ടെത്തിയത്. മണത്തല സ്വദേശി സിറാജുദ്ദീന് ഇന്നലെ ഉച്ചയ്ക്കാണ് 600 രൂപയ്ക്ക് ഇവിടെ നിന്ന് അല്‍ഫാം മന്തി വാങ്ങിയത്. വീട്ടിലെത്തി തുറന്നപ്പോള്‍ ദുര്‍ഗന്ധം പരക്കുകയായിരുന്നു. നഗരസഭ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്.പി. ശംഭു, കെ.ആര്. ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുഴിമന്തിയില്‍ പുഴു ; കട അടപ്പിച്ചു
RECENT NEWS
Advertisment