കൈതച്ചക്ക ക്ഷീണം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒന്നാണ്. കൂടാതെ ശരീരമാസകലം നീരുണ്ടാകുമ്പോൾ കൈതച്ചക്ക ഒരു ഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്. പഴുക്കാറായ കൈതച്ചക്ക 10 ഗ്രാം വെളുത്തുള്ളി ചതച്ചെടുത്ത് വേവിച്ചു ചാറെടുത്ത് അഞ്ചുഗ്രാം വീതം ഇന്തുപ്പും കായവും പൊടിച്ചു ചേർത്ത് കാലത്തും ഉച്ചയ്ക്കും വൈകിട്ടും കൊച്ചുകുട്ടികൾക്ക് കൊടുക്കാം. ഇത് വിരശല്യം കുറയ്ക്കും. കൈതച്ചക്ക തിരുമ്മി നേർപകുതി ചെറിയ ആടലോടകത്തില അരിഞ്ഞിട്ട് ആവി പോകാതെ വേവിച്ചു ഞെരടിപ്പിഴിഞ്ഞ് സർബത്തു പാകത്തിലെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കുക. കൈതച്ചക്ക നീരും നാലിലൊരു ഭാഗം ഇഞ്ചിനീരും വെള്ളുള്ളിച്ചാറും കൂടി ചൂടാക്കി ഓരോ ഔൺസ് (25 മില്ലി) വീതം എടുത്ത് കല്ലുപ്പും കായവും ചേർത്തു കഴിക്കുന്നത് ആർത്തവ ശുദ്ധിക്കും ഉദരവേദനയ്ക്കും നല്ലതാണ്.
ദിവസവും നാലു മണിക്കൂറിടവിട്ടു കഴിക്കുക. ക്ഷീണം മാറുന്നതിനും ചുമ, കഫകെട്ട്, തൊണ്ടവീക്കം, ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയ്ക്കും ഇത് പരിഹാരമാകും. കൈതച്ചക്ക തോരനാക്കിയും പഴമാക്കിയും ഭക്ഷണത്തിനു ശേഷവും കഴിച്ചു ശീലിക്കുന്നത് ദഹനം ഉണ്ടാക്കുന്നതിനും കുടൽശുദ്ധിക്കും നല്ലതാണ്. ഇത് വയറ്റിലെ കീടാണുവിനെ നശിപ്പിക്കും. കൂടുതൽ കൊഴുപ്പുള്ള ആഹാരം കഴിച്ച് ദഹനക്കുറവുണ്ടാകു മ്പോൾ കൈതച്ചക്ക തിന്നുന്നത് ഏറ്റവും നന്നാണ്. കൈതച്ചക്കയ്ക്ക് ചില സ്ഥലങ്ങളിൽ കടച്ചക്കാ എന്നാണ് പറയാറുള്ളത്.