ശരീരത്തിലുണ്ടാവുന്ന പ്രായമാകൽ പ്രക്രിയയുടെ വളരെ സ്വാഭാവിക ഭാഗമാണ് ചുളിവുകൾ. എന്നിരുന്നാലും, പ്രായമാകുന്നതിന് പുറമെ, നമ്മുടെ ചില ശീലങ്ങൾ ചുളിവുകൾ വർധിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നമ്മൾ അറിയാതെ ചെയ്യുന്ന ഈ തെറ്റുകൾ ചർമം ചുളിയുന്നതിന് വേഗത കൂട്ടുന്നു. ചുളിവ് ഇല്ലാത്ത ചർമത്തിനായി, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക എന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു, ഇതിനു പുറമെ ഒഴിവാക്കേണ്ട മറ്റു ചില കാര്യങ്ങളെക്കുറിച്ചറിയാം…
സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന് ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് തുളച്ചുകയറാനും കൊളാജനെ തകർക്കാനും കഴിയും. ഇത് ചർമ്മത്തെ ചുളിവുള്ളതാക്കുന്നു. അതിനാൽ, വീടിന് അകത്തായാലും പുറത്തായാലും വാഹനമോടിക്കുമ്പോഴോ ജനാലയ്ക്കരികിൽ വിശ്രമിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ചർമ്മത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ എപ്പോഴും ധരിക്കാൻ ശ്രദ്ധിക്കുക. രാജ്യത്തു നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത്, SPF 30 അല്ലെങ്കിൽ ഉയർന്ന സൺസ്‌ക്രീൻ ആരോഗ്യ വിദഗ്ധർ ഉപയോഗിക്കാനായി ശുപാർശ ചെയ്യുന്നു. വെയിലത്ത് ജോലി ചെയ്യുന്നവർക്ക് വളരെ വേഗത്തിൽ ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തൊപ്പി ധരിക്കുന്നത് ശീലമാക്കുക. ഇത് ചര്‍മ്മത്തില്‍ വേഗം ചുളിവുകള്‍ വീഴുന്നത് ഒഴിവാക്കും.
പുകവലിയും മദ്യപാനവും:
പുകവലി പലപ്പോഴും ചർമ്മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. ഇത് വേഗത്തിലുള്ള വാര്‍ദ്ധക്യത്തിന് കാരണമാകും. മദ്യം കഴിക്കുന്നത് കൊണ്ട് ചർമ്മം വളരെ പെട്ടെന്ന് വരണ്ടുപോകുന്നു. തൽഫലമായി, അത് ചർമത്തിന്റെ ശക്തിയുടെ വഴക്കവും നഷ്ടപ്പെടുത്തുന്നു. ഇത് ചർമ്മം ഇടിഞ്ഞു തൂങ്ങുന്നതിന് കാരണമാവുന്നു. അതോടൊപ്പം ചുളിവുകൾ കൂടുതല്‍ വികസിക്കുകയും ചെയ്യുന്നു.
കണ്ണുകൾ കൊണ്ട് വിവിധ ദിശയിലേക്ക് നോക്കുന്നത്
കണ്ണിറുക്കൽ, നെറ്റി ചുളിക്കൽ തുടങ്ങിയ സജീവമായ മുഖചലനങ്ങളും ചുളിവുകൾ ഉണ്ടാവുന്നതിന് കാരണമാകും. കണ്ണിറുക്കുമ്പോൾ, മുഖത്തെ പേശികൾ ദൃഢമാകുന്നു. തൽഫലമായി, മുഖത്തെ ചർമ്മകോശങ്ങൾ ഞെരുക്കപ്പെടുകയും അവയുടെ മൃദുത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. പല വ്യക്തികൾക്കും കണ്ണിറുക്കാനുള്ള പ്രവണതയുണ്ട്, അത് നിയന്ത്രിക്കേണ്ടതുണ്ട് എന്ന് വിദഗ്ധർ പറയുന്നു.
സമ്മർദ്ദം:
വ്യക്തികളിൽ പ്രായം കൂടുന്തോറും ശരീരത്തിൽ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നത് കുറയുന്നു. സമ്മർദ്ദം കൊളാജൻ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുന്നു. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കാൻ കാരണമാവുന്നു. പ്രായമാകുമ്പോൾ കൊളാജൻ ചർമത്തിലെ വഴക്കവും കാഠിന്യവും നഷ്‌ടപ്പെടുത്തുന്നു. ഇത് ചർമ്മത്തിന്റെ പുനരുജ്ജീവനത്തെയും, മുറിവ് ഉണക്കുന്നതിനെയും തടയുന്നു. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉയർന്ന അളവ് ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ തകർക്കുന്നു. വരണ്ട ചർമ്മമുള്ള വ്യക്തികൾക്ക് വളരെ പെട്ടെന്ന് ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചർമ്മമുള്ള ആളുകൾക്ക് ചർമ്മത്തിന്റെ സ്വാഭാവിക മോയ്‌സ്ചുറൈസറായ സെബം ഉൽപാദിപ്പിക്കുന്നു, ഇത് ചർമ്മത്തെ കാലാവസ്ഥയുടെ വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു തടസ്സമായി പ്രവർത്തിക്കുന്നു. അതിനാൽ ചർമത്തിൽ ചുളിവുകൾ തടയാൻ ദിവസത്തിൽ രണ്ടുതവണയെങ്കിലും പതിവായി മോയ്സ്ചറൈസ് ചെയ്യുക.