Sunday, May 11, 2025 6:03 am

കൊവിഡ് മരണം ; ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടർമാരാണെന്നും ആരോഗ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു.

സംസ്ഥാനതല ഡെത്ത് ഓഡിറ്റ് സമിതിയെ കുറിച്ച് മറുപടിയില്‍ പരാമർശമില്ല. സർക്കാർ കണക്കും ഇൻഫർമേഷൻ കേരള മിഷൻ കണക്കും തമ്മിൽ 7000  മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെയാണ് ആരോഗ്യമന്ത്രിയുടെ മറുപടി. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല എന്നും മറുപടിയിൽ പറയുന്നു.

കൊവിഡ് ബാധിതരുടെ മരണക്കണക്കുകൾ മറച്ചുവെക്കുന്നെന്ന കടുത്ത ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഉയർത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നത്. ജൂലൈ 13 ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇൻഫർമേഷൻ കേരള മിഷൻ നൽകിയ മറുപടി പ്രകാരം സംസ്ഥാനത്ത് 2020 ജനുവരി മുതൽ കൊവിഡ് ബാധിച്ച് മരിച്ചത് 23486 പേരാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നൽകിയ വാർത്താക്കുറിപ്പിൽ പോലും 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മാത്രം 7316 ന്റെ കുറവുണ്ടെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു

0
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ്...

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്ക

0
ന്യൂയോർക്ക് : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ്...

ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും

0
ദോഹ : ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും,...

കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി

0
കൊച്ചി : ഐ എൻ എസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി...