കോഴിക്കോട് : ജില്ലയില്‍ നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സെപ്തംബര്‍ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്ത്രണ്ടുകാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി കുറയാത്തതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്.