Friday, May 16, 2025 7:36 am

ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് സൂപ്പര്‍ മന്ത്രി ചമയുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് കിഫ്ബി, പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തന്‍റെ ഉടമസ്ഥതയില്‍ കൊടുമണ്ണിലുള്ള കെട്ടിടത്തിന്‍റെ മുന്‍ഭാഗത്തെ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്‍റെ ഓഡയുടെ ഗതി മാറ്റിയ നടപടി നഗ്നമായ അധികാര ദുര്‍വിനിയോഗവും ധിക്കാരവുമാണെന്നും ഇത് മറച്ചുവെക്കുവാന്‍ സ്വകാര്യ സര്‍വ്വേ സ്ഥാപനത്തിന്‍റെ സഹായത്തോടെ ഗുണ്ടകളുടെ അകമ്പടിയോടെ നിയമാനുസൃതമായ കോണ്‍ഗ്രസിന്‍റെ കൊടുമണ്ണിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളപ്പിക്കുവാന്‍ ശ്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ആരോഗ്യവകുപ്പില്‍ നടക്കുന്ന താല്‍ക്കാലിക നിയമനങ്ങളിലും, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി നടക്കുന്ന പര്‍ച്ചേസ് നടപടികളിലും ഇടപെടുന്ന മന്ത്രിയുടെ ഭര്‍ത്താവ് മന്ത്രിയെ നോക്കുകുത്തിയാക്കി വകുപ്പ് ഭരിക്കുകയാണെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ നടക്കുന്ന റോഡ് പണിയില്‍ മന്ത്രിയും ഭര്‍ത്താവും നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സ്ഥലം എം.എല്‍.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കറും എതിര്‍പ്പ് ഉന്നയിച്ചിട്ടും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയുള്ള മന്ത്രിയുടെയും ഭര്‍ത്താവിന്‍റെയും അനധികൃത ഇടപെടലുകള്‍ക്കും നടപടികള്‍ക്കും പിന്നില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. നിയമപരമായ എല്ലാ നടപടികളുമായും കോണ്‍ഗ്രസ് സഹകരിക്കുമെന്നും എന്നാല്‍ മന്ത്രിയുടെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ്

0
ഇസ്ലാമാബാദ്: വെടിനിർത്തലിന് ആറുനാളുകൾക്കിപ്പുറം വെള്ളക്കൊടി വീശി പാകിസ്താൻ. ഇന്ത്യയുമായി സമാധാന ചർച്ചകളിൽ...

ടെന്‍റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ

0
കല്‍പ്പറ്റ : ടെന്‍റ് തകര്‍ന്ന് വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോര്‍ട്ടിലെ...

റഷ്യൻ കരസേനാമേധാവിയെ പുറത്താക്കി വ്‌ളാദിമിർ പുടിൻ

0
മോസ്‌കോ: റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ...

ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം

0
ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം. ക്രിസ്ത്യൻ...