Tuesday, May 6, 2025 2:53 pm

കണ്ണിന് ചുറ്റും കറുപ്പ് വീഴുന്നോ ? മാറ്റാൻ ചില വഴികള്‍ ഇതാ

For full experience, Download our mobile application:
Get it on Google Play

സ്ത്രീകളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. നിങ്ങൾ എത്രത്തോളം ഉറങ്ങുന്നു അല്ലെങ്കിൽ ചർമ്മത്തെ പരിപാലിക്കുന്നു. ഉറക്കക്കുറവ്, സ്ട്രെസ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിന് താഴേ കറുപ്പ് ഉണ്ടാകാം. നിർജ്ജലീകരണമാണ് മറ്റൊരു കാരണം. ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 96% വെള്ളമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ജലാംശം നിലനിർത്താൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒരു കഷ്ണം വെള്ളരിക്ക കണ്ണിന് മുകളിൽ 20 മിനുട്ട് നേരം വെയ്ക്കുക. ഇത് കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും സഹായിക്കും

ഗ്രീൻ ടീയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും സഹായകമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല തിളക്കം നൽകുകയും ചെയ്യുന്നു. കറുത്ത പാടുകൾ, മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീ ബാഗ് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെച്ചിട്ട് കഴുകി കളയണം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്. കൺപോളകളുടെ വീക്കം മാറാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് ശരിയായ ഉറക്കമാണ്. ഒപ്പം ഗ്രീന്‍ ടീ ബാഗ് പരീക്ഷിയ്ക്കുന്നത് ഇരട്ടി റിസള്‍ട്ട് നല്‍കും. രണ്ട് ഗ്രീൻ ടീ ബാഗുകള്‍ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജില്‍ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെച്ചിട്ട് കഴുകി കളയണം. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നവയാണ്. ഒപ്പം കണ്ണിന്റെ വീക്കവും ഇല്ലാതാക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍
ഉരുളക്കിഴങ്ങിനേക്കാള്‍ മികച്ച ഒരു മാര്‍ഗ്ഗം ഉണ്ടോ എന്ന കാര്യം സംശയമാണ്. ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളില്‍ വെയ്ക്കണം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുപിയിൽ അധ്യാപകനും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

0
യുപി : യുപിയിൽ സ്വകാര്യ സ്കൂൾ അധ്യാപകനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയും...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായി

0
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായി. നിയന്ത്രണ രേഖയില്‍...

പത്തനംതിട്ട കൊടുമൺ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ ഗ്യാസ് സിലിണ്ടർ ലീക്കായി ; വൻ ദുരന്തം...

0
പത്തനംതിട്ട : കൊടുമൺ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ ഗ്യാസ് സിലിണ്ടർ ലീക്കായി....

കു​വൈ​ത്തിൽ വെ​ള്ളി​യാ​ഴ്ച വരെ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രും

0
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​സ്ഥി​ര കാ​ലാ​വ​സ്ഥ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ തു​ട​രും....