തിരുവനന്തപുരം : രാത്രി വൈകി ഉറങ്ങുകയും പകല്‍ വൈകി ഉണരുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? ഇത്തരത്തിലുള്ള ഉറക്കം പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന സമയം വൈകുന്നതിന് പിന്നില്‍ മൊബൈലും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും ഉള്‍പ്പെടെ പല കാരണങ്ങളും ഉണ്ടാകാം. എന്നാല്‍ പകല്‍ ആവശ്യത്തിന് വെയില്‍ കൊള്ളാതിരിക്കുന്നത് ഉറക്ക സമയം നീണ്ടു പോകുന്നതിന് പിന്നിലെ ഒരു കാരണമാകാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 507 കോളേജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വാഷിങ്ടണ്‍ സര്‍വകലാശാലയാണ് ഗവേഷണപഠനം നടത്തിയത്.
പകല്‍സമയത്ത് കുറച്ച് വെയില്‍ ഏല്‍ക്കുന്ന തണുപ്പ് കാലത്ത് വിദ്യാര്‍ഥികളുടെ ഉറക്കസമയം സാധാരണ രാത്രികളെ അപേക്ഷിച്ച് അര മണിക്കൂര്‍ നീളാറുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഉറക്കപ്രശ്നങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി അമേരിക്കയില്‍ ഓരോ വര്‍ഷവും 95 ബില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഉറക്കം മെച്ചപ്പെടുത്താനുള്ള മരുന്നുകള്‍ക്കും മറ്റുമായി ജനങ്ങള്‍ ഒരുപാട് പണം മുടക്കുന്നു.
എന്നാല്‍ രാവിലെ വെയില്‍ കൊണ്ട് കുറച്ച് ദൂരം നടക്കുകയെന്ന ലളിതമായ ജീവിതശൈലി മാറ്റം വഴി ജൈവഘടികാരം മെച്ചപ്പെടുത്തി നല്ല ഉറക്കം സ്വന്തമാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. കോളേജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായത്തില്‍പെട്ടവര്‍ക്കും ഇത് ബാധകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബയോളജി പ്രഫസര്‍ ഹൊറാസിയോ ഡി ലോ ജഗ്‌ളേസിയ പറയുന്നു. ജേണല്‍ ഓഫ് പീനിയല്‍ റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.