തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാന്‍ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്.
ഒന്ന്…
ഇലക്കറികള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇലക്കറികളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് ചീരകള്‍. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്…
മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളിം വിറ്റാമിന്‍ എയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍, സിങ്ക് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
മൂന്ന്…
മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടാതെ വിറ്റാമിന്‍ ബി3, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബ12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
നാല്…
വിറ്റാമിന്‍ ബി1-ന്‍റെ കലവറകളാണ് ന്ട്‌സും സീഡുകളും. ഇവയും തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഇതിനായി ബദാം, ചിയ സീഡ്സ് എന്നിവ കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. സൂര്യകാന്തി പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് സൂര്യകാന്തി വിത്തുകള്‍. മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, വിറ്റാമിന്‍ ബി6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ താരന്‍ അകറ്റാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്…
ചെറുപയര്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറുപയറില്‍ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറേ നല്ലതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033