Thursday, July 3, 2025 10:45 am

നിങ്ങളുടെ വീട്ടില്‍ തുളസിയുണ്ടോ ? എങ്കില്‍ ആരോഗ്യത്തെ കുറിച്ച്‌ ആശങ്കപ്പെടേണ്ട

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അവരെ ഏറ്റവും വലച്ചിരുന്നത് കൊതുക് ശല്യം ആയിരുന്നത്രേ. അതിനാല്‍ കൊതുകുകളെ തുരത്തുന്നതിനായി അവര്‍ തങ്ങളുടെ ബംഗ്ലാവുകള്‍ക്ക് ചുറ്റുമായി തുളസിയും ആര്യവേപ്പും നട്ടിരുന്നു. അതുകൊണ്ടുതന്നെ തുളസിയെ കൊതുകുചെടി എന്നായിരുന്നത്രേ ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്.

എന്നാല്‍ തുളസി കേവലം കൊതുകിനെയും മറ്റ് ജീവികളെയും തുരത്തുന്നതിനായുള്ള സസ്യമല്ല. ആയുര്‍വേദത്തിലും ഹിന്ദു പുരാണങ്ങളിലും വിശേഷസ്ഥാനമുള്ള ഔഷധമാണ് തുളസി. തുളസിയുടെ സാന്നിധ്യം ഭൂതപ്രേതങ്ങളില്‍ നിന്ന് രക്ഷിക്കുമെന്നും വിശ്വാസമുണ്ട്. അതുപോലെതന്നെ മൃതദേഹങ്ങളുടെ വായ്ക്കകത്തും തുളസിയില വെയ്ക്കുന്നതായി കാണാം. ശരീരം ഉപേക്ഷിച്ച ആത്മാവിനെ സ്വര്‍ഗത്തില്‍ എത്തിക്കാനായാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാല്‍ ഇതിനുപിന്നിലുള്ള ശാസ്ത്രം മറ്റൊന്നാണ്. എന്തെന്നാല്‍ തുളസിയിലെ ആന്റിബാക്ടീരിയകള്‍ മൃതദേഹം അഴുകാതെ ദീര്‍ഘനേരം നില്‍ക്കാന്‍ സഹായിക്കുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നത്.

പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ സന്ധ്യ ഗുനാനി തുളസിയെ കുറിച്ച്‌ പറയുന്നത് നോക്കൂ…’ തുളസിയിലെ ആന്റിബാക്ടീരിയല്‍ മൂലകങ്ങള്‍ രക്തശുദ്ധിവരുത്തുന്നാന്‍ സഹായിക്കുന്നു അതുവഴി തിളങ്ങുന്ന ചര്‍മവും ആരോഗ്യമുള്ള മുടിയിഴകളും സ്വന്തമാക്കാം. ആന്റിഓക്‌സിഡന്‍സിനാല്‍ സമ്പുഷ്ടമായ തുളസി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകരമാണ്.

തുളസിയിലെ വിശേഷമൂലകങ്ങള്‍ ഒരുപരിധിവരെ വാര്‍ധ്യകത്തെപ്പോലും തടയാന്‍ സാധിക്കുന്നവയാണ്. തടികുറയ്ക്കുന്നതിനായ് നടത്തുന്ന വ്യായാമങ്ങള്‍ക്കിടയിലും ശരീരത്തിന്‍റെ മെറ്റാബോളിസം സംരക്ഷിക്കാന്‍ തുളസി സാഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. സന്ധ്യ പറയുന്നു.

തുളസിയെക്കുറിച്ചുള്ള ചില കൗതുകകരമായ വസ്തുതകള്‍
തുളസിയിട്ട തിളപ്പിച്ച വെള്ളത്തില്‍ ഏലക്കായ ചേര്‍ത്ത് കുടിച്ചാല്‍ പനി കുറയും.
തുളസി മികച്ച അണുനാശിനികൂടി ആയാതിനാല്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും.
തുളസിയോടൊപ്പം ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ശമനമുണ്ടാകും. രാവിലെ വെറുംവയറ്റില്‍ തുളസിയില കഴിക്കുന്നത് വൃക്കയിലെ കല്ല് ഉരുകുന്നതിന് സഹായിക്കും. അതോടൊപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സും വൈറ്റമിന്‍ സി യും ഹൃദ്രോഗത്തില്‍നിന്നും സംരക്ഷിക്കും. മോണരോഗം വായ്‌നാറ്റം പോലുള്ള ദന്തരോഗങ്ങളും പ്രതിരോധിക്കാനും തുളസിക്ക് കഴിവുണ്ട്.

തുളസികൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില പാചകവിധികള്‍
തുളസി ചായ
മൂന്ന് കപ്പ് വെള്ള്ത്തില്‍ 12-15 തുളസിയിലകള്‍, അര ടീസ്പൂണ്‍ ചെറുതായി നുറുക്കിയ ഇഞ്ചി, കാല്‍ ടീസ്പൂണ്‍ എലയ്ക്കപ്പൊടി എന്നിവ ചേര്‍ത്ത് പത്ത് മിനിറ്റ് തിളപ്പിക്കുക. ഇതില്‍ തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് കഴിക്കാം.

തുളസി ഡിപ്പ്
50 ഗ്രാം എള്ള് വറുത്തെടുക്കുക
അര ടീസ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്. 10-12 തളസി ഇലകള്‍, 12 അല്ലി വെളുത്തുള്ളി. ഇവ നന്നായി അരച്ചെടുക്കുക. ആവ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കുക.

തുളസി സാലഡ്
ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളരി അരിഞ്ഞത്, 12-15 തുളസിയിലകള്‍, 50 ഗ്രാം വെണ്ണ, 1 ചെറുനാരങ്ങയുടെ നീര്, ടീസ്പൂണ്‍ ഒലീവ ഓയില്‍, എന്നിവയും ആവശ്യത്തിന് ഉപ്പും കുരുമുഴക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു കൈയ്യളവില്‍ മിക്‌സഡ് നട്‌സും ചേര്‍ത്ത് തണുപ്പിച്ചതിന് ശേഷം കഴിക്കാം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്സോ കേസ് ; പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ...

0
പത്തനംതിട്ട : പോക്സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ...

വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

0
കോഴിക്കോട് : കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ് സംഗമം പെരിങ്ങര പഞ്ചായത്ത് ഹാളിൽ നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ് സംഗമം പെരിങ്ങര...

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....