പൊതുവേ ഭക്ഷ്യവിഷബാധയേറ്റ് കഴിഞ്ഞാല്‍ അത് വെറും ഛര്‍ദ്ദിയും വയറിളക്കവും മാത്രമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്ന തരത്തിലുള്ള ഗുരുതര പ്രത്യാഘാതമാണ് ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് എന്നത് അറിഞ്ഞിരിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാം.
പ്രാഥമിക ലക്ഷണങ്ങള്‍
ഭക്ഷ്യവിഷബാധയേറ്റു എന്ന് സംശയം ജനിപ്പിക്കുന്ന ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് എപ്പോഴും ഛര്‍ദ്ദിയും വയറിളക്കവും തന്നെയാണ്. ഈ ലക്ഷണങ്ങള്‍ പലപ്പോഴും നിസ്സാരമെന്ന് കരുതി പലരും ആശുപത്രിയില്‍ പോവാതിരിക്കുന്നു. എന്നാല്‍ ഇത് പിന്നീട് അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കും എന്നത് പലരും ചിന്തിക്കുന്നില്ല. ശരീരത്തിന് അകത്തേക്ക് പ്രവേശിക്കുന്ന രോഗാണുക്കള്‍ അതുഗുരുതരമായ അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. അനിയന്ത്രിതമായ ഛര്‍ദ്ദിയും വയറിളക്കവും നിങ്ങളില്‍ നിയന്ത്രിക്കാനാവാത്ത രീതിയില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു. ഇത് കൂടാതെ വളരെ അപകടകരമായ അവസ്ഥയിലേക്കും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.
സംഭവിക്കുന്നത് ഇപ്രകാരം
പഴകിയതോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ശരീരത്തിന് ഹാനീകരമായതോ ആയ ഭക്ഷണം നാം കഴിക്കുമ്പോള്‍ ശരീരത്തിന് അകത്തേക്ക് ബാക്ടീരിയകള്‍ പ്രവേശിക്കുന്നു. ചില പ്രത്യേക ബാക്ടീരിയകള്‍ എന്ററോടോക്‌സിനുകള്‍ (കുടല്‍ വിഷവസ്തുക്കള്‍) കഠിനമായി മാറി അത് ആമാശയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. ഇത് വഴി ഈ ബാക്ടിരിയകള്‍ കുടലിലേക്ക് എത്തുന്നു. പിന്നീട് കുടലിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. ഇത് വഴി ശരീരത്തില്‍ പുറത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ കാണിക്കുന്നു. അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്ബോള്‍ മാത്രമാണ് പലരും ആശുപത്രിയിലേക്ക് പോവുന്നതും ചികിസ്ത ആരംഭിക്കുന്നതും. ചിലരില്‍ ഭക്ഷണം കഴിച്ച് 72 മണിക്കൂര്‍ വരെ യാതൊരു ലക്ഷണങ്ങളും കാണുന്നില്ല.
ബാക്ടീരിയകള്‍ പെരുകുന്നു
കുടലിലും ആമാശയത്തിലുമായി ശരീരത്തിന്റെ പ്രതിരോധ സവിധാനത്തെ തകര്‍ക്കുന്ന രീതിയിലേക്ക് ബാക്ടീരിയകള്‍ വളരുന്നു. ഇത് ശരീരത്തിനെ കൂടുതല്‍ ടോക്‌സിന് ആക്കി മാറ്റുന്ന അവസ്ഥയിലേക്ക് ത്തെുകയും അതിന്റെ ഭാഗമയായി രോഗാണുക്കള്‍ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ നമ്മുടെ കുടലിനെ ആക്രമിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇത് വഴി കുടലിന്റെ ആരോഗ്യം ക്ഷയിക്കുന്നു. ഇതോടൊപ്പം നമ്മുടെ ശരീരത്തില്‍ നിന്ന് ജലം പുറത്തേക്ക് പോവുന്നതിന് ആരംഭിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശരീരം നിര്‍ജ്ജലീകരണം എന്ന അവസ്ഥയിലേക്ക് പതുക്കെ പതുക്കെക അടുക്കുന്നു. ഈ സമയം എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവന്‍ തന്നെ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
രോഗപ്രതിരോധ പ്രതികരണം
ബാക്ടീരിയ പെരുകുകയും അത് വഴി കുടലിന്റെ അനാരോഗ്യത്തിലേക്ക് എത്തുകയും ചെയ്താല്‍ പിന്നീട് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം നഷ്ടപ്പെടുന്നു. പലപ്പോഴും ഇതിന്റെ ഫലമായി ശരീരത്തിന് തളര്‍ച്ചയും അസ്വസ്ഥതയും വര്‍ദ്ധിക്കുന്നു. പലപ്പോഴും നിങ്ങളുടെ കുടല്‍ വീക്കത്തിലേക്കും വളരെ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് ഇത്തരം ഒരു അവസ്ഥ കാരണമാകുന്നു. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന ഓരോ നിമിഷവും ശരീരത്തിന്റെ നില വഷളായിക്കൊണ്ടിരിക്കും. ഇതിന്റെ ഫലമായി പലപ്പോഴും വൃക്കയുടെ പ്രവര്‍ത്തനം വരെ തടസ്സപ്പെടുന്ന അവസ്ഥയുണ്ടായേക്കാം. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സകളും ആരംഭിക്കേണ്ടതാണ്. അതുകൊണ്ട് രോഗിയെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോവുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കുടലിന്‍റെ പ്രശ്‌നങ്ങള്‍
കുടല്‍ ക്ഷയിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം വളരെ കൂടിയ തോതില്‍ നടക്കുന്നു. ഇതിന്റെ ഫലമായി അധിക ദ്രാവകവും ഇലക്‌ട്രോലൈറ്റുകളും എല്ലാം വയറിളക്കത്തിലൂടെ നഷ്ടപ്പെടുന്നു. ഇത് അതി ഭീകരമായ നിര്‍ജ്ജലീകരണത്തിലേക്ക് ശരീരത്തെ എത്തിക്കുകയും. ശരീരത്തില്‍ ധാതുലവണങ്ങള്‍ കുറയുകയും കൂടുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. ചില അവസരങ്ങളില്‍ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ തോത് വളരെയധികം കുറയുന്നു. ഇത് ജീവന്‍ വരെ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. ഇത് കൂടാതെ നിങ്ങളിലെ അണുബാധ രക്തത്തിലേക്ക് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും ശരീരത്തിലെ ഒരു വിധത്തിലുള്ള എല്ലാ അവയവങ്ങളേയും ബാധിക്കുകയും ഓരോ നിമിഷവും രോഗിയുടെ അവസ്ഥ വഷളാക്കുകയും ചെയ്യുന്നു.
ഛര്‍ദ്ദിയും വയറിളക്കവും
വെറും ഛര്‍ദ്ദിയും വയറിളക്കവുമായി മാത്രം ഭക്ഷ്യവിഷബാധയെ കാണരുതെന്നാണ് ഈ രണ്ട് മരണങ്ങളും അതിന് മുന്‍പ് സംഭവിച്ച മരണങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ നാം കഴിക്കുന്ന ഭക്ഷണം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഓരോ ഭക്ഷണവും വൃത്തിയുള്ളതും പഴകിയതുമല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രായം ഇതില്‍ ഒരു പ്രധാന ഘടകമാണ്. കാരണം പ്രായം ചെന്നവരില്‍ രോഗാവസ്ഥ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ബാധിക്കുന്നു. ഇത് ഹൃദയാഘാതം പോലുള്ള അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് പരമാവധി ഭക്ഷണം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇനി കഴിച്ചേ തീരു എന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് മാത്രമാവട്ടെ. നമ്മുടെ ചെറിയ ഒരു അശ്രദ്ധ പോലും ജീവനെടുക്കാന്‍ പാകത്തിലുള്ളതാണെന്നത് മനസ്സിലാക്കുക.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.