ചെറിയ തലവേദന മുതല്‍ ഇടയ്ക്കിടെ വരുന്ന കടുത്ത തലവേദന വരെയുണ്ട്. വേദന കൊണ്ട് ജോലികള്‍ ചെയ്യാനോ ഒന്നിലും ശ്രദ്ധിക്കാനോ പോലും പറ്റില്ല. സ്ട്രെസ് ആണ് തലവേദനയ്ക്ക് ഒരു കാരണം. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ സമ്മര്‍ദം എന്തായാലും ഉണ്ടാകും. കൂടെ തലവേദനയും. എന്നാല്‍ സഹിക്കാനാകാത്ത തലവേദനയ്ക്ക് മറ്റു ചില കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം. കാപ്പി കുടിച്ചാല്‍ ഒരു ഉന്മേഷമൊക്കെ തോന്നും. എന്നാല്‍ കഫീന്‍ അധികമായാല്‍ തലവേദനയ്ക്കു കാരണമാകാം. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്‌ഷന്‍ ഉണ്ടാക്കാനും കഫീന്‍ കാരണമാകും.
ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നാല്‍ അത് തലവേദന ഉണ്ടാക്കും. ഇടയ്ക്കിടെ തലവേദന വരുന്നെങ്കില്‍ നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് ഒന്നു ശ്രദ്ധിക്കൂ. ചിലപ്പോള്‍ ഹോര്‍മോണുകളുടെ അളവ് കുറഞ്ഞാല്‍ തലവേദന വരും. ഈസ്ട്രജന്‍റെ അളവ് കുറഞ്ഞാല്‍ ഇതേ പ്രശ്നം ഉണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് തലവേദനയ്ക്കു കാരണമെന്നു തോന്നുന്നുവെങ്കില്‍ വൈദ്യസഹായം തേടണം.
ഇരിപ്പും ഉറക്കവും എല്ലാം ശരിയായ നിലയില്‍ അല്ലെങ്കില്‍ തലവേദന വരാം. നേരെ ഇരുന്നില്ലെങ്കില്‍ ദഹനക്കേട്, നടുവേദന, കാലുവേദന ഇവയും വരാം. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന നീലവെളിച്ചത്തിലേക്ക് തുടര്‍ച്ചയായി നോക്കിയാല്‍ കണ്ണിനു മാത്രമല്ല പ്രശ്നം ഉണ്ടാകുക. തലവേദനയും വരും. സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് കണ്ണിന് സ്ട്രെയിന്‍ ഉണ്ടാക്കും. തലവേദനയും കൂടെ വരും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.