ഇലക്കറികൾ ആരോഗ്യത്തിന് മികച്ചതാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ഈ കൊവിഡ് കാലത്ത് മാത്രമല്ല എപ്പോഴും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രൊക്കോളി. ബ്രൊക്കോളിയിൽ കാണപ്പെടുന്ന ഒരു തരം സംയുക്തം കൊവിഡിനെതിരെ മാത്രമല്ല മറ്റ് വെെറസ് അണുബാധകൾക്കെതിരെയും പോരാടുന്നതിന് സഹായിക്കുന്നതായി ജോൺസ് ഹോപ്കിൻസ് ചിൽഡ്രൻസ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
‘സൾഫോറഫെയ്ൻ ‘എന്ന സംയുക്തം ആണ് ഇതിന് സഹായിക്കുന്നതെന്നും ഗവേഷകർ പറയുന്നു. കാൻസർ തടയുന്നതിനുള്ള പങ്ക് സൾഫോറഫേനെ വളരെ വലുതാണെന്ന് മുൻകാല പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാർസ് കോവ് 2ന്റെയും മറ്റ് അണുബാധകളുടെ വളർച്ച മന്ദഗതിയിലാക്കാൻ ബ്രൊക്കോളിയിലെ സംയുക്തങ്ങൾ സഹായിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ സംയുക്തം പൂർണ്ണമായും സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് ശാസ്ത്രജ്ഞർ പറയുന്നതിന് മുമ്പ് സൾഫോറാഫേൻ മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധിക പഠനങ്ങൾ ആവശ്യമാണെന്നും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പീഡിയാട്രിക്സ് അസിസ്റ്റന്റ് പ്രൊഫസറായ ലോറി ജോൺസ്-ബ്രാണ്ടോ പറഞ്ഞു.
ബ്രൊക്കോളി, കാബേജ് എന്നിവയിൽ ഈ സംയുക്തം ധാരാളമായി അടങ്ങിയിരിക്കുന്നു. കൊറോണ വൈറസ് വിരുദ്ധ പ്രവർത്തനത്തിനായി ഒന്നിലധികം സംയുക്തങ്ങൾ പരിശോധിക്കുകയായിരുന്നു. പുതിയ കൊവിഡ് വകഭേദങ്ങൾക്കെതിരെ പോലും ഇലക്കറികൾ ശക്തമായി പ്രവർത്തിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയായി ഗവേഷകർ പറയുന്നു.
മുളപ്പിച്ച പയറുവർഗങ്ങളിൽ നിന്നും പ്രകൃതിദത്ത സൾഫോറഫേൻ ലഭിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഒന്നിലധികം സംയുക്തങ്ങൾ സംയോജിപ്പിക്കുന്നത് വൈറൽ അണുബാധകളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ചൊരു മാർഗമായി ഞങ്ങൾ മനസ്സിലാക്കിയതായി ഗവേഷകർ പറഞ്ഞു. ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.