കൊച്ചി : അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്ന ആശങ്കകള്‍ നിരവധി പേര്‍ പങ്കുവെയ്ക്കുന്നുണ്ട്. പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി പരാജയം സമ്മതിച്ചവരാണ് ഏറെയും. പുതുവത്സരദിനത്തില്‍ അമിതവണ്ണം കുറയ്ക്കുമെന്ന് പ്രതിജ്ഞ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്.
ദിവസവും ഏതെങ്കിലും ഒരു ഇനം പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് നിങ്ങളെ അരിയാഹാരം പോലെയുള്ളവ കഴിക്കുന്നതിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ സാലഡുകളും പച്ചക്കറികളും ഫൈബറും ഉള്‍പ്പെടുത്തുക.
രണ്ട്.
പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ കഴിയില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയാണ് പ്രധാനം. ചെറിയ പ്ലേറ്റില്‍ ഭക്ഷണം കഴിക്കാനും ശ്രമിക്കുക.
മൂന്ന്.
എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡും പ്രൊസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കിയാല്‍ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാന്‍ കഴിയും. റെഡ് മീറ്റും അധികം കഴിക്കേണ്ട. കൊഴുപ്പ് കുറവുള്ള മത്സ്യവും മാംസവും കഴിക്കുക.
നാല്.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കാം. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്.
രാത്രിയിലെ ഭക്ഷണം വൈകുന്നത് വണ്ണം വയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം പരമാവധി ഒഴിവാക്കുക.
ആറ്.
ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ബേക്കറി പലഹാരങ്ങള്‍ വീട്ടില്‍ വാങ്ങി വെയ്ക്കുന്നത് ഒഴിവാക്കുക.
ഏഴ്.
ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. നടത്തം, നീന്തല്‍ ഒപ്പം വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമ രീതികളും പരീക്ഷിക്കാം.
എട്ട്.
കൃത്യമായുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉറക്കം മുടക്കരുത്. എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം.
ഒമ്പത്.
ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതൊന്ന് പരീക്ഷിക്കാവുന്നതാണ്.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.