ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന മാംസപേശികളാല്‍ പ്രവര്‍ത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. രക്തപ്രവാഹം തന്നെയാണ് ഹൃദയത്തിന്റെ ആത്യന്തിക ധര്‍മം. ഹാര്‍ട്ട് ഫെയിലിയല്‍ എന്നതാണ് പലപ്പോഴും ഹൃദയത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം. പല രോഗങ്ങള്‍ കാരണവും ഹാര്‍ട്ട ഫെയിലിയറുണ്ടാകാം. ഇതിനാല്‍ രോഗമറിഞ്ഞുള്ള ചികിത്സ പ്രധാനമാണ്. ഹാര്‍ട്ട് ഫെയിലിയറിന് പ്രധാന കാരണം കൊറോണറി ആര്‍ട്ടറി ഡിസീസ് തന്നെയാണ്. ഇതാണ് സാധാരണയായുള്ള പ്രശ്നം. ഹൃദയഭിത്തികള്‍ക്കുണ്ടാകുന്ന തകാറാണ് ഇതിന് കാരണമായി വരുന്നത്. ഹാര്‍ട്ട് ഫെയിലിയറുണ്ടെങ്കില്‍ ഇത് പല ലക്ഷണങ്ങളായി നമ്മുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ മറ്റു പല പ്രശ്നങ്ങള്‍ കാരണവും ഇത്തരം ലക്ഷണങ്ങളുണ്ടാകാം. ഇതിനാല്‍ ഈ ഹാര്‍ട്ട് ഫെയിലിയര്‍ കാരണമാണോ ഇത്തരം ലക്ഷണം എന്നതും അറിയേണ്ടതുണ്ട്….
* എപ്പോഴും ക്ഷീണം – എപ്പോഴും ക്ഷീണം തോന്നുന്നത് ഒരു പ്രശ്നമാണ്. സാധാരണ ദൈനംദിന പ്രവൃത്തികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോളും ക്ഷീണം തോന്നും. ഇതല്ലാതെ ഭക്ഷണശേഷം വല്ലാതെ ഉറക്കം വരുന്നത് പോലെയുളള തോന്നല്‍, നടക്കുമ്പോള്‍ ശ്വാസം കിട്ടാത്തത് പോലെയുള്ള തോന്നല്‍ എന്നിവയുമുണ്ടാകാം, കിതപ്പ് അനുഭവപ്പെടാം, വയര്‍ എപ്പോഴും നിറഞ്ഞത് പോലെ തോന്നാം, കാലുകളില്‍ നീരുണ്ടാകാം. ഇതെല്ലാം പല രോഗങ്ങളുടേയും ലക്ഷണമാണെങ്കിലും ഹാര്‍ട്ട് ഫെയിലിയര്‍ ലക്ഷണം കൂടിയാണ്. ഇതിനാല്‍ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യവുമാണ്.
* ശ്വാസതടസം – ശ്വാസതടസം ഇത്തരത്തില്‍ ഹാര്‍ട്ട് ഫെയിലിയര്‍ കാരണം വരുന്ന ഒന്നാണ്. നാം എന്തെങ്കിലും ചെയ്തു കൊണ്ടിരിയ്ക്കുമ്പോഴോ ചിലപ്പോള്‍ വെറുതേയിരിയ്ക്കുമ്പോഴോ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ചിലപ്പോള്‍ രാത്രിയിലാകും ഇത് അനുഭവപ്പെടുക. ഉറക്കത്തിലും ഇതുണ്ടാകാം. കിടക്കുമ്പോള്‍ ശ്വാസം കിട്ടാതെ ചിലര്‍ക്ക് എഴുന്നേറ്റ് നടക്കേണ്ടി വരും. ചിലര്‍ നന്നായി ഫിസിക്കല്‍ ആക്ടിവിറ്റി ചെയ്തതിന് ശേഷം ഒട്ടും ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നത് കാണാം. ഇതെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്. ഹൃദയത്തിന് രക്തം സംഭരിയ്ക്കാന്‍ സാധിയ്ക്കാതെ വരുമ്പോള്‍ ഇത് പള്‍മൊണറി വെയിനുകളില്‍ അടിഞ്ഞ് കൂടുന്നതാണ് കാരണമായി വരുന്നത്.
* ഓര്‍മക്കുറവ് – ഓര്‍മക്കുറവ് മറ്റൊരു ലക്ഷണമാണ്. ഇതുപോലെ കാര്യങ്ങള്‍ ക്രോഡീകരിയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതും ഹാര്‍ട്ട് ഫെയിലിയര്‍ കാരണമുണ്ടാകാം. രക്തത്തിലെ സോഡിയം പോലെയുള്ള ചില ഘടകങ്ങളുടെ കുറവാണ് ഇതിന് കാരണമാകുന്നത്. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് തലച്ചോറിനെ ബാധിയ്ക്കുന്നതിനാല്‍ ഓര്‍മക്കുറവ് പോലെയുളള പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
* ശരീരഭാരം കൂടുന്നതും കുറയുന്നതും – പെട്ടെന്ന് ശരീരഭാരം കൂടുന്നതും കുറയുന്നതുമെല്ലാം ഹൃദയാരോഗ്യം തകരാറിലാകുന്നതിന്റെ സൂചന കൂടിയാകാം. വയറ്റിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതിനാല്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് വലിച്ചെടുക്കാന്‍ കഴിയാതെ വരുന്നതാകും ഭാരക്കുറവിന് പുറകില്‍. ഫ്ളൂയിഡ് റീട്ടെന്‍ഷന്‍ ഭാരക്കൂടുതലിന് കാരണമാകും. ഇത് കാലില്‍ നീരിനും കാരണമാകാം. ശരീരമാകെ നീര് വന്നതുപോലെയുള്ള തോന്നലുണ്ടാകാം.