തിരുവനന്തപുരം : ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിലും വർധന. പീക്ക് സമയത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗം (5347 മെഗാവാട്ട്) വ്യാഴാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ മേയ് രണ്ടിന് ഉപയോഗിച്ച 5797 മെഗാവാട്ടാണ് സംസ്ഥാനത്തെ പീക്ക് സമയ റെക്കോഡ് ഉപയോഗം. ഉയർന്ന ചൂടിലും ഇടക്ക് വേനൽമഴയെത്തുന്നത് വൈദ്യുതി ഉപയോഗം വലിയ തോതിൽ വർധിക്കാത്തതിന് കാരണമായി. വേനൽമഴ കുറയുന്ന സാഹചര്യമുണ്ടായാൽ വൈദ്യുതി ആവശ്യകത കുതിച്ചുയരാനാണ് സാധ്യത. വ്യാഴാഴ്ചയിലെ ആകെ വൈദ്യുതി ഉപയോഗം 101.1005 ദശലക്ഷം യൂനിറ്റായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന ഉപയോഗം മാർച്ച് ഏഴിലെ 102.78 ദശലക്ഷം യൂനിറ്റാണ്.കഴിഞ്ഞ വർഷത്തേതിന് സമാനമായ വൈദ്യുതി ഉപയോഗമുണ്ടായാലും ഇത്തവണ പ്രതിസന്ധി കൂടാതെ മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസത്തിലാണ് കെ.എസ്.ഇ.ബി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1