ഡൽഹി: ക്രിസ്മസ് ദിനമായ ഇന്നും കനത്ത മൂടൽ മഞ്ഞാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞത് വിമാനങ്ങളുടെ സർവ്വീസിനെയും ബാധിച്ചു. ലാൻഡിംഗുകളും ടേക്ക്ഓഫുകളും തുടരുമ്പോൾ, CAT III പാലിക്കാത്ത വിമാനങ്ങളെ ബാധിക്കുമെന്ന് ഡൽഹി വിമാനത്താവളം ട്വീറ്റിൽ പറഞ്ഞു. അപ്‌ഡേറ്റ് ചെയ്‌ത ഫ്ലൈറ്റ് വിവരങ്ങൾ അറിയാൻ അതാത് എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും രാവിലെ പുറപ്പെടുവിച്ച ഫോഗ് അലേർട്ടിൽ അധികൃതർ വ്യക്തമാക്കി. ഇടതൂർന്ന മൂടൽമഞ്ഞിലും മോശം കാലാവസ്ഥയിലും ദൃശ്യപരത കുറവായിരിക്കുമ്പോൾ വിമാനങ്ങളെ ലാൻഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു നാവിഗേഷൻ സംവിധാനമാണ് CAT III. പുലർച്ചെ 1:40 ന് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റിൽ, കുറഞ്ഞ ദൃശ്യപരതയെ തുടർന്നുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിമാന പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. അതേസമയം, കാലാവസ്ഥാ വകുപ്പ് ഇന്ന് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 9 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഡൽഹിയിലെ ഔദ്യോഗിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ്, പാലം എന്നിവിടങ്ങളിൽ ദൃശ്യപരത 100 മീറ്ററായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1