ന്യൂഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യത്തിൽ വലഞ്ഞ് ജനങ്ങൾ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 40 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. അർണിയയിലെ ദസര മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരിൽ ഒരാൾ ട്രക്ക് ഡ്രൈവറാണെന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നിരവധി ലോറികളും കാറുകളും റോഡിൽ കുടുങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹരിയാനയിൽ ഉപമുഖ്യമന്ത്രിയുടെ വാഹനവും അപകടത്തിൽ പെട്ടു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഡൽഹി വിമാനത്താവളം ‘ഫോഗ് അലേർട്ട്’ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ വിമാന സർവീസുകൾക്ക് തടസ്സമൊന്നും ഉണ്ടായിട്ടില്ല. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, വടക്കൻ രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിലും കനത്ത മൂടൽമഞ്ഞുണ്ട്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.