മൂന്നാർ: ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ എം.ജി നഗറിൽ കുമാറിന്റെ ഭാര്യ മാല കുമാറാണ് (42) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കോളനിയിലെ മുസ്ലിം പള്ളിക്ക് പിറകിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞത്. മാല അടുക്കള ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൂന്നാർ ഫയർ ആന്റ് റസ്ക്യൂ വിഭാഗവും നാട്ടുകാരും ചേർന്ന് അരമണിക്കൂറോളമെടുത്താണ് മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന വീട്ടമ്മയെ പുറത്തെടുത്തത്. ഉടൻ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവം നടക്കുമ്പോൾ മാല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ദേവികുളം എസ്.സി-എസ്.ടി ഓഫീസിലെ ക്ലർക്കായ കുമാർ ജോലി സ്ഥലത്തായിരുന്നു. ശ്രീനിധി,ശ്രീഹരി,ശ്രീറാം എന്നിവർ മക്കളാണ്. ശ്രീനിധിയും ശ്രീറാമും കുളമാവ് നവോദയ സ്കൂളിലെ വിദ്യാർത്ഥികളാണ്. ശ്രീഹരി ട്യൂഷന് പോയി തിരികെ വീടിനടുത്തെത്തിയപ്പോഴായിരുന്നു അപകടം. ശ്രീറാമാണ് നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.