റാന്നി: ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ തോടുകള്‍ കരകവിഞ്ഞൊഴുകിയതു മൂലം വീടുകളില്‍ വെള്ളം കയറി. തോമ്പിക്കണ്ടം, പാറേക്കടവ്, തേയിലപ്പുര തുടങ്ങിയ സ്ഥലങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. കക്കുടുമണ്ണില്‍ തോടു കരകവിഞ്ഞൊഴുകിയത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കി. തേയിലപ്പുര പാലത്തിന്‍റെ അടിയില്‍ തടിയും മരച്ചില്ലകളും അടിഞ്ഞതോടെ വെള്ളത്തിന്‍റെ ഒഴുക്കു തടസ്സപ്പെട്ടു. അതോടെ വെള്ളം പ്രദേശമാകെ നിറഞ്ഞു. ഉച്ചയ്ക്കു തുടങ്ങിയ മഴ ശക്തമാതോടെ വെള്ളം തോടുകളില്‍ നിറയുകയായിരുന്നു.
തോടുകളുടെ സമീപമുള്ള വീടുകളിലാണ് വെള്ളം കയറിയത്. അപ്രതീക്ഷിതമായി വീടുകളില്‍ വെള്ളം കയറിയതോടെ പലരുടേയും സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃഷികളും നശിച്ചു. വാഴകള്‍ മൂടോടെ പിഴുതു പോയിട്ടുണ്ട്. തേയിലപ്പുര പാലം മൂടിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗത തടസ്സം മാറ്റാന്‍ അഗ്നിശമന സേന സ്ഥലത്ത് എത്തിയിരുന്നു. മന്ദമരുതിയില്‍ വ്യാപാര സ്ഥാപനത്തില്‍ വെള്ളം കയറി. വെള്ളം വരവ് കൂടിയതോടെ ഉരുള്‍പൊട്ടലുണ്ടായി എന്ന പ്രചരണവും ഉണ്ടായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.