റാന്നി: മഴ അതിശക്തമായതോടെ പുതമണ്‍ താത്കാലിക പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായി. ബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങുന്ന സ്ഥിതി വന്നാല്‍ ജനങ്ങള്‍ ദുരിതത്തിലാകും. പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാല്‍ പാലം അടച്ചിരിക്കുകയാണ്.അതുവഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമെ സഞ്ചരിക്കാനാവു. സര്‍വ്വീസ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനാണ് താത്കാലിക പാലം നിര്‍മ്മിച്ചത്. ഇത് പൂര്‍ത്തിയാകാനും ഒരു പാട് ദിവസങ്ങള്‍ എടുത്തിരുന്നു.ഇപ്പോള്‍ പാലത്തിന് മുകളിലൂടാണ് വെള്ളം ഒഴുകുന്നത്.ഇത് ശക്തിയാകുന്നതോടെ സമീപന റോഡിനും ബലക്ഷയം ഉണ്ടാവാന്‍ സാധ്യതയുണ്ട്.അങ്ങനെ വന്നാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടി വരും. അത് ഈ റൂട്ടിലുള്ള ജനങ്ങള്‍ക്ക് തന്നെ വലിയ ദുരിതമാവും സമ്മാനിക്കുക.പുതിയ പാലം നിര്‍മ്മിക്കാനെടുക്കുന്ന കാലതാമസം ജനങ്ങള്‍ക്ക് വരുത്തുന്ന ദുരിതം ചെറുതല്ല. ജനപ്രതിനിധികളുടെ ശക്തമായ ഇടപടലാണ് ആവശ്യം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.