കൊല്ലം : കനത്തമഴയെതുടര്‍ന്ന് കൊല്ലത്ത് വനമേഖലയില്‍ കുടുങ്ങിയവരെ രക്ഷപെടുത്തി. കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് ലോറികടവ് വനമേഖലയിൽ കുടുങ്ങിയ 14 പേരെയാണ് അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷിച്ചത്. ശക്തമായ മഴയെതുടര്‍ന്ന് കല്ലടയാറിന്‍റെ പോഷക നദിയായ കല്ലാറിൽ ജലനിരപ്പുയർന്നതാണ് കാരണം. രണ്ടു കുട്ടികളും നാലു സ്ത്രീകൾ അടങ്ങുന്നവരാണ് കുടുങ്ങിയത്. വനത്തില്‍ ജോലിക്കു വന്നവരാണ് കുടുങ്ങിയത്. നേരം ഇരുട്ടിയതിനാല്‍ തന്നെ വെളിച്ചമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്. കയര്‍ കെട്ടിയിറക്കിയ ശേഷം പുഴക്കു കുറുകെ ഇവരെ സാഹസികമായി രക്ഷപെടുത്തി കരയിലെത്തിക്കുകയായിരുന്നു. കുളത്തുപുഴ അടക്കമുള്ള കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായി മഴ പെയ്തു. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.