നേപ്പാളിൽ നാശം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും. മഴയിലും വെള്ളകെട്ടിലും അകപ്പെട്ട് 59 പേർക്കാണ് ജീവൻനഷ്ടമായത്. കാണാതായ 44 പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ് . വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും അകപ്പെട്ട 1,252 പേരെ പോലീസ് രക്ഷപ്പെടുത്തിയതായി നേപ്പാളി പോലീസ് വക്താവ് ഡാൻ ബഹാദൂർ കർക്കി പറഞ്ഞു. തലസ്ഥാന നഗരമായ കാഠ്മണ്ഡുവുമായി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നവ ഉൾപ്പെടെ രാജ്യത്തെ മിക്ക ഹൈവേകളും ദുരന്തങ്ങൾ കാരണം തടസ്സപ്പെട്ടതായി പോലീസ് പ്രസ്താവനയിൽ പറയുന്നു. നേപ്പാളിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ മഴ പെയ്യുകയാണ്. ഒന്നിലധികം നദികൾ കരകവിയാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ മുന്നറിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനും അവർക്ക് ആശ്വാസം പകരാനും അധികാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെൻ്റ് അതോറിറ്റിയുടെ വക്താവ് ബസന്ത അധികാരി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി 20,000 പോലീസുകാരെ അണിനിരത്തിയതായി നേപ്പാളി സർക്കാരും അറിയിച്ചു.ശരാശരിയേക്കാൾ കൂടുതൽ മഴയാണ് ഇത്തവണ നേപ്പാളിൽ പെയ്തത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴ ദക്ഷിണേഷ്യയിലുടനീളം വ്യാപകമായ മരണവും നാശവും വരുത്താൻ ഇടയാക്കി. സമീപ വർഷങ്ങളിലും മാരകമായ വെള്ളപ്പൊക്കങ്ങളുടെയും മണ്ണിടിച്ചിലുകളുടെയും എണ്ണം വർദ്ധിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1