പ്രമാടം : കനത്ത മഴയെ തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. കാർഷിക വിളകൾ വ്യാപകമായി നശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പ്രമാടം കൃഷി ഭവന് പിന്നിലെ കാഞ്ഞിരംവയലിൽ കൃഷി ചെയ്യുന്ന കുഴിപ്പറമ്പിൽ സുധി ഭവനിൽ സജിയുടെ 40 മൂട് കുലച്ച ഏത്തവാഴയും ഒടയാമുറ്റം സന്തോഷിന്റെ കുലയ്ക്കാറായ നൂറോളം വാഴകളും നിലംപൊത്തി. മങ്ങാട്ട് രാജു, മുരുപ്പേൽ ഗംഗാധരൻ തുടങ്ങിയവരുടെ കൃഷികളും നശിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കൃഷിനാശം വ്യാപകമാണ്. ഓണവിപണി ലക്ഷ്യം വച്ച് നട്ടുവളർത്തിയ ഏത്തവാഴകളാണ് വ്യാപകമായി നശിച്ചത്. ഇതിന് പുറമെ പാവൽ, പടവലം, കോവൽ, കാച്ചിൽ, ചേന തുടങ്ങിയവയും നിലംപൊത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033