Thursday, April 17, 2025 5:55 am

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. അസം, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാണ്. അസമിൽ ഇടിമിന്നൽ, വെള്ളപൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം മരിച്ചവരുടെ എണ്ണം 110 കടന്നു.1,342 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കനത്ത മഴയെ തുടർന്ന് യുപിയിലെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്. മഴക്കെടുതി തുടരുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി.മധ്യ മഹാരാഷ്ട്രയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 18 മുതൽ 20 വരെ റെഡ് അലർട്ടാണ് ഇവിടങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയുടെ ഭൂരിഭാഗം മേഖലകളിലും സജീവമാണ്. രാജ്യത്തിന്റെ 80 ശതമാനം മേഖലകളിലും കഴിഞ്ഞ ഒരാഴ്ച്ച മഴ പെയ്തതായാണ് കണക്കുകള്‍. അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തീരദേശ മഹാരാഷ്ട്ര, കർണാടക, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വരും ദിവസങ്ങളിലും മഴ തുടരും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
കൊല്ലം : കൊല്ലത്ത് വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട്...

കൂറ്റൻ ഗർഡർ ശരീരത്തിൽ പതിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

0
ബംഗളുരു : മെട്രോ നിർമാണത്തിനായി വാഹനത്തിൽ കൊണ്ടുവന്ന കൂറ്റൻ ഗർഡർ ശരീരത്തിൽ...

ലഹരി വിരുദ്ധ സമിതി പ്രവർത്തകനെ ലഹരി മാഫിയാ സംഘം ആക്രമിച്ചു

0
കോഴിക്കോട് : താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകനെ...

എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം

0
കൊച്ചി : എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം. വെടിമറയിൽ വാട്ടർ...