ആലപ്പുഴ: ആലപ്പുഴയില്‍ ശക്തമായ മഴ തുടരുന്നു. മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. എ സി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ജില്ലയില്‍ രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര ഉള്‍പ്പടെ നിലം പതിച്ചിരുന്നു. ചേര്‍ത്തലയില്‍ മരം വീണ് വീട് തകര്‍ന്നു. കണ്ടമംഗലത്ത് ചിറയില്‍ രാജേഷിന്‍റെ വീടാണ് തകര്‍ന്നത്. ചേര്‍ത്തലയിലും കാവാലത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
വെള്ളം കയറിയതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരസഭ മൂന്നു കുടുംബങ്ങളിലെ പതിനെട്ടോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കീച്ചേരിമേല്‍ ജെ ബി എസ് സ്കൂളിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. താലൂക്കില്‍ ഇവിടെ മാത്രമാണ് ക്യാമ്പ് തുറന്നിട്ടുള്ളത്. പാണ്ടനാട് പഞ്ചായത്തില്‍ നിന്നും ഒരു കുടുംബത്തെയും മാറ്റി താമസിച്ചിട്ടുണ്ട്. ഇവരെ ബന്ധുവീട്ടിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്.