Monday, May 12, 2025 1:53 pm

തോരാതെ പെരുമഴ: ജലനിരപ്പ് ഉയരുന്നു, കൊല്ലം ബീച്ചിന്റെ ഒരു ഭാഗം കടലെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിലായി വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. മരങ്ങൾ കടപുഴകിയും വീടുകളുടെ മതിൽ ഇടിഞ്ഞുവീണുമാണ് കൂടുതൽ നാശനഷ്ടം. വെള്ളക്കെട്ടും ആളുകളെ വലക്കുന്നുണ്ട്.

തിരുവനന്തപുരം; വിതുര പോലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. ഫയ‍ര്‍ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.

കൊല്ലം: കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിൽ ഇടവിട്ട ശക്തമായ മഴ തുടരുന്നു. ജില്ലയിലെ തീരമേഖലയിൽ കടലാക്രമണം രൂക്ഷമാവുകയാണ്. കൊല്ലം ബീച്ചിന്റെ ഒരു ഭാഗം കടലെടുത്തു. കടലാക്രമണത്തിൽ സംരക്ഷണ ഭീത്തിക്ക് കേടുപാടുണ്ടായി. മുണ്ടയ്ക്കൽ ഭാഗത്ത്‌ നിരവധി വീടുകളിൽ വെള്ളം കയറി. കൊല്ലം ക്ലാപ്പനയിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണു. ക്ലാപ്പന പഞ്ചായത്ത് ഒന്നാം വാർഡ് പഞ്ചവടി വീട്ടിൽ ദീപാംഗുരന്റെ വീട്ടിനു മുകളിലേക്കാണ് തെങ്ങ് വീണത്.

പത്തനംതിട്ട: പത്തനംതിട്ട എംസി റോഡിൽ വെള്ളം കയറി. തിരുവല്ല തീരുമൂലം ഭാഗത്താണ് വെള്ളം കയറിയത്. തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായി. പത്തനംതിട്ടയിലെ ജില്ലയിലെ നദികളിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. മണിമലയാറ്റിൽ ജലനിരപ്പ് അപകടനില കടന്നു. പത്തനംതിട്ടയിൽ 30 വില്ലേജുകളിൽ ആണ് മഴക്കെടുതി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ജില്ലയിൽ 38 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ വെള്ളം കയറുന്നു. തിരുവല്ല പൂവപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തും വെള്ളം കയറി. തിരുവല്ല മല്ലപ്പള്ളി താലൂക്കിലാണ് മഴക്കെടുതി രൂക്ഷം.

ഇടുക്കി: ഇടുക്കി മാങ്ങാത്തൊട്ടി -ചെമ്മണ്ണാർ റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ചെമ്മണ്ണാർ നാലാം ബ്ലോക്കിന് സമീപത്താണ് മരം വീണത്. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി

0
തിരുവനന്തപും: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. വഞ്ചിയൂർ കോടതിയിലാണ് ബോംബ് ഭീഷണി...

കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു

0
കോട്ടയം: കോട്ടയം വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു....

നന്തൻകോട് കൂട്ടക്കൊലയിൽ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ...

ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

0
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി...