Monday, April 21, 2025 8:38 pm

കെജ്‌രിവാളിനെ നാളെ ചോദ്യം ചെയ്യും ; സി.ബി.ഐ ആസ്ഥാനം വൻ സുരക്ഷാവലയത്തിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ സി.ബി.ഐ ചോദ്യം ചെയ്യും. അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റോസ് അവന്യൂവിലെ ആം ആദ്മി പാർട്ടി ഓഫീസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രവർത്തകർ തള്ളിക്കയറാൻ സാധ്യതയുള്ളതിനാൽ റോഡിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.”ഒരു മുഖ്യമന്ത്രിയായ അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സി.ബി.ഐ ഓഫീസിന് പുറത്ത് വിന്യസിക്കും”- ഡൽഹി പോലീസ് പറഞ്ഞു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്താനാണ് കെജ്‌രിവാളിനെ സി.ബി.ഐ വിളിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്ത് എത്താനാണ് നിർദേശം. ഇതേ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. തങ്ങൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നാണ് എ.എ.പി നേതൃത്വത്തിന്റെ ആരോപണം. മനീഷ് സിസോദിയയെയും സമാനമായ രീതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ലൈസൻസ് നൽകാൻ മദ്യവ്യാപാരികളിൽനിന്ന് എ.എ.പി സർക്കാർ കോഴ വാങ്ങിയെന്നാണ് സി.ബി.ഐ ആരോപണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...

മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു....

എന്റെ കേരളം – പ്രദര്‍ശന വിപണനമേള : ടെന്‍ഡര്‍ ക്ഷണിച്ചു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍...