കൊച്ചി: ശക്തമായ കാറ്റിൽ ആലുവയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു പ്രദേശത്ത് വന്‍നാശനഷ്ടം. ആലുവ എടത്തലയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞത്. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു, റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന പച്ചക്കറി പഴം മുതലായവ വില്‍പന നടത്തുന്ന കടകളും മറ്റും കാറ്റിന്റെ ശക്തിയില്‍ പറന്നുപോയി.
ഇന്നു രാവെല 9 മണിയോടുകൂടിയായിരുന്നു ശക്തമായ കാറ്റു വീശിയത് ആളുകള്‍ക്ക് അപകടങ്ങള്‍ സംഭവിച്ചതായി വിവരങ്ങള്‍ലഭിച്ചിട്ടില്ല. പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നു. പോലീസും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കടപുഴകി വീണ മരങ്ങളും പോസ്റ്റുകളും നീക്കം ചെയ്തു. സംഭവത്തെ തുടര്‍ന്ന പ്രദേശത്തെ വൈദ്യുതിബന്ധം കേബിള്‍ കണക്ഷനുകള്‍ എന്നിവ തകരാറലായി, രണ്ടു മണിക്കൂറോളം എറണാകുളം -തൃശ്ശൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍മഴ ശക്തമാകും. വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കനത്ത കാറ്റിലും മഴയിലും അപ്പര്‍കുട്ടനാട്ടിലെ തലവടിയില്‍ വീടുകള്‍ തകര്‍ന്നു.
കാസര്‍കോട് മധുവാഹിനി, തേജസ്വിനി പുഴകള്‍ കരകവിഞ്ഞു. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍പെട്ട് ബോട്ട് കരക്കടിഞ്ഞു. പൂര്‍ണമായും തകര്‍ന്ന നിലയില്‍ കാണപ്പെട്ട ബോട്ടില്‍ ആരുമുണ്ടായിരുന്നില്ല. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. റെഡ് അലർട്ടുള്ള ജില്ലകളിൽ സേനാ വിഭാഗങ്ങളോട് തയ്യാറായി നിൽക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.