തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ നാളെ കനത്ത മഴ പെയ്യാനും സാധ്യത. ഒപ്പം തന്നെ തീരപ്രദേശത്ത് ശക്തമായ കാറ്റ് വീശാനിടയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകട സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്കുന്നുണ്ട്.