കോഴിക്കോട് : പള്ളിക്കര നൈവരാണിക്കൽ അവിൽകണ്ടത്തിൽ സത്യന്റെ വീട് കനത്തമഴയിൽ തകർന്നുവീണു. കഴുക്കോൽ തകർന്നുവീണ് ഓടുകൾ മുഴുവൻ പൊട്ടി. ചുമരിന്റെ കല്ലുകൾ ഇളകി ത്തെറിച്ചതിനാൽ ജനലായും വാതിലും അടർന്ന് വീണു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് അപകടം.
സത്യനും കുടുംബവും സന്ധ്യയ്ക്ക് കോട്ടപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു. വീട്ടുകാർ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, പഞ്ചായത്ത് അംഗം പ്രമീല സത്യൻ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.