Friday, May 16, 2025 2:55 pm

ഒമ്പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി ​ഗതാ​ഗത മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒമ്പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി ​ഗതാ​ഗത മന്ത്രാലയം. നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴുള്ള പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി ചുരുക്കുകയും ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇത് സംബംന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. കു​ട്ടി​യെ ഓ​വ​ര്‍​കോ​ട്ടു​പോ​ലു​ള്ള ര​ക്ഷാ​ക​വ​ചം ധ​രി​പ്പി​ച്ച ശേ​ഷം അ​തി​​ന്റെ ​ബെ​ല്‍​റ്റ് ഡ്രൈ​വ​റു​ടെ ദേ​ഹ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. വണ്ടി ഓടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബെല്‍റ്റിന് ബിഐഎസ് നിലവാരം നിര്‍ബന്ധമാണ്. ഇത് വാട്ടര്‍ പ്രൂഫും പെട്ടെന്ന് കേട് വരാന്‍ പാടില്ലാത്തതുമാവണം.

നൈലോണ്‍ കുഷ്യന്‍ വേണം. പിന്നിലിരിക്കുന്ന കുട്ടിക്ക് ബിഐഎസ് നിലവാരമുള്ള ഹെര്‍മറ്റും നിര്‍ബന്ധമാണ്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ ഹെല്‍മറ്റും ബെല്‍മറ്റും നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ 2023 ഫെബ്രുവരി 15 മുതലാണ് നടപ്പിലാകുക. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തി. 2021 ഒക്ടോബര്‍ 25ന് ഇതിന്റെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോള്‍ അന്തിമ ഉത്തരവിറക്കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂരില്‍ കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കാണാതായെന്ന് പരാതി

0
ചെങ്ങന്നൂർ : കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കാണാതായെന്ന്...

നർത്തകിയെ മടിയിലിരുത്തിയ വീഡിയോ പുറത്തായതോടെ യു.പിയിലെ ബിജെപി നേതാവ് പാർട്ടിക്ക് പുറത്ത്

0
ലക്‌നൗ: നർത്തകിയോടൊപ്പം അടുത്തിടപഴകിയ വീഡിയോ പുറത്തായതോടെ ഉത്തർപ്രദേശിലെ മുതിർന്ന നേതാവിനെ ബിജെപി...

യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍ സിഐഎസ്എഫ് ജവാന്‍റെ മൊഴി പുറത്ത്

0
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ്...

വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ മോചിപ്പിച്ചതിൽ വിമർശനവുമായി കേരള...

0
പത്തനംതിട്ട : ആന ഷോക്കേറ്റ് ചരിഞ്ഞതിൽ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ...