തിരുവനന്തപുരം: കേട്ടാൽ ഞെട്ടുന്ന ലൈംഗികാതിക്രമങ്ങളുടെ അനുഭവകഥ അക്കമിട്ടുനിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനി സർക്കാരിന്റെ മുന്നിലുള്ളത് നിയമപരവും നയപരവുമായ നടപടികൾ. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം ഉൾപ്പെടെ ക്രിമിനൽ കുറ്റങ്ങൾ ഉന്നയിച്ചതിനാൽ നിയമപരമായ പരിശോധന അനിവാര്യം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടുമെന്നാണ് വിവരം. റിപ്പോർട്ട് വിശദമായി പഠിച്ചശേഷം തുടർനടപടികളെടുക്കുമെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. റിപ്പോർട്ടനുസരിച്ചുമാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണം നടത്തി നീതിനിർവഹണം നിറവേറ്റാൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നാണ് ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ അടിസ്ഥാനതത്ത്വം. അതിനാൽ, ഇത്രയേറെ ക്രിമിനൽ സംഭവങ്ങൾ പരാമർശിച്ച റിപ്പോർട്ട് സർക്കാരിന് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.