Monday, May 5, 2025 10:49 am

തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

For full experience, Download our mobile application:
Get it on Google Play

മനുഷ്യശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന മര്‍മ്മ പ്രധാന കേന്ദ്രമാണ് തലച്ചോര്‍.  ഒരു ചെറുവിരൽ അനക്കണമെങ്കിൽ പോലും തലച്ചോറിൻറെ സഹകരണം ആവശ്യമാണ്.  തലച്ചോറിൻറെ ആരോഗ്യം ആരും അത്ര ശ്രദ്ധിക്കാറില്ല. പതിവായുള്ള ചെറിയൊരു അശ്രദ്ധ പോലും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം. നമ്മുടെ ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. പ്രഭാതഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ എത്ര തിരക്കാണെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക. ഉറക്കമില്ലായ്മ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും. ഒരു ദിവസത്തെ മാനസിക ശാരീരിക സമ്മര്‍ദ്ദം നീക്കുന്നതിനും പിരിമുറുക്കം ഒഴിവാക്കി ശരീരത്തിന് പുതുജീവന്‍ നല്‍കുന്നതും ഉറക്കം തന്നെയാണ്. കൃത്യമായ ദൈര്‍ഘ്യമുള്ള ഉറക്കം ഉറപ്പാക്കുക വഴി തലച്ചോറിൻറെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും. പഞ്ചസാരയുടെ ഉയര്‍ന്ന ഉപയോഗം നമ്മുടെ പൊതുവെയുള്ള ആരോഗ്യം നശിപ്പിക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഉയര്‍ന്ന അളവില്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് തലച്ചോറിൻറെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നു. അധിക പഞ്ചസാര ശരീരത്തെ പോഷകഗുണമുള്ള ഘടകങ്ങളെ സ്വീകരിക്കുന്നതിൽ തടസമുണ്ടാക്കും. ഇത് തലച്ചോറിന്റെ വികസനത്തെ ബാധിക്കും.

അമിത ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുകയും ഇത് മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. കൂടാതെ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍ അപകടകരമായ രീതിയില്‍ കട്ടിയാവുകയും ചെയ്യും. തലച്ചോറിൻറെ ആരോഗ്യത്തെ ദിനംപ്രതി ക്ഷയിപ്പിക്കുന്ന ദുശീലങ്ങളിലൊന്നാണ് പുകവലി. തലച്ചോറിന്റെ കോശങ്ങള്‍ ചുരുങ്ങിപോകാനും ഇതുവഴി ഒര്‍മ്മക്കുറവ് പോലുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്താനും ഇത് കാരണമാകും. അന്തരീക്ഷ മലിനീകരണമാണ്‌ മറ്റൊരു കാരണം. പുറത്തിറങ്ങുമ്പോള്‍ മുഖംമറക്കുക എന്നതാണ് മലിനീകരണത്തില്‍ നിന്നും രക്ഷ നേടുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. കൂടുതല്‍ സമയം മലിനമായ വായു ശ്വസിക്കുന്നത് ശരീരത്തിനും തലച്ചോറിനും ആവശ്യമായ ഓക്സിജന്‍ സ്വീകരിക്കുന്നതിന് തടസമാകും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. രോഗാവസ്ഥയിലും ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കാം. രോഗാവസ്ഥയിലെങ്കിലും അധ്വാനം കുറക്കുന്നതാണ് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്. മറിച്ചാണെങ്കില്‍ തലച്ചോറിന്റെ കാര്യക്ഷമത കുറയാന്‍ ഇടയാകും.

.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ വർ​ദ്ധന

0
കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് അൽപം...

മങ്ങാരം ഗ്രാമീണ വായനശാല ജി. വി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം പരിപാടി നടത്തി

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാല ജി. വി ബാലവേദിയുടെ ആഭിമുഖ്യത്തിൽ...

യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

0
വാഷിങ്ടൺ: യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച...

ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

0
തൃശൂർ : കെടിഡിസിയിൽ അസി. മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ...