ചെങ്ങന്നൂർ : ഓണത്തിനു വിളവെടുക്കാനിരുന്ന കാർഷികവിളകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ഇടനാട് മൂന്നര ഏക്കറിലേറെ കരക്കൃഷിയാണ് കാട്ടുപന്നികൾ കഴിഞ്ഞദിവസം നശിപ്പിച്ചത്. കർഷകരായ ഡി. സുരേഷ് കുമാർ, ശശിധരൻപിള്ള തുടങ്ങിയവർ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്താണ് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചത്. വാഴ, ചേമ്പ്, കാച്ചിൽ, തെങ്ങിൻ തൈകൾ എന്നിവ നശിപ്പിച്ചവയിൽപ്പെടും. ഏതാനും നാളുകൾക്കുമുൻപ് വരട്ടാറിനോടു ചേർന്നുകിടിക്കുന്ന ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ തെങ്ങിൻതൈകളും മരച്ചീനികളുമടക്കമുള്ള വിളകൾ നശിപ്പിച്ചിരുന്നു. ഇടനാട് കൂടാതെ പുത്തൻകാവ്, അങ്ങാടിക്കൽ ഭാഗങ്ങളിലും കാട്ടുപന്നികളുടെ ശല്യമുണ്ടെന്ന് ജനപ്രതിനിധികൾ പറയുന്നു. വരട്ടാറിനോടു ചേർന്നുള്ള പൊന്തക്കാടുകളിലാണ് കാട്ടുപന്നിക്കൂട്ടം താവളമടിച്ചിരിക്കുന്നത്. കാട്ടുപന്നി ശല്യമേറിയപ്പോൾ പുരയിടങ്ങളിലെ കാടുകൾ വെട്ടണമെന്ന് നഗരസഭ ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. രാത്രിയിൽ കൂട്ടമായെത്തുന്നതിനാൽ ആളുകൾ പുറത്തിറങ്ങാനും ഭയക്കുകയാണ്. കൃഷിയും പലരും ഉപേക്ഷിക്കുകയാണ്. ചെങ്ങന്നൂർ മേഖലയിൽ മുളക്കുഴ ഭാഗത്തും കാട്ടുപന്നിശല്യമുണ്ട്. വനംവകുപ്പിന്റെ ടാസ്ക് ഫോഴ്സിനെ വരുത്തി അക്രമകാരികളായ കാട്ടുപന്നികളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1