പല്ല് വേദന വന്നാൽ പിന്നെ പറയേണ്ടല്ലോ അവസ്ഥ. ശരീരത്തിന് മുഴുവൻ ഭാഗത്തേക്ക് പടരുന്നത് പോലെ തോന്നും.ഡോക്ടറുടെ അടുത്തേക്ക് എത്തുന്നത് വരെയൊന്നും ചിലപ്പോൾ വേദന സഹിച്ച് നിൽക്കാൻ സാധിക്കണമെന്നില്ല. പല്ല് വേദന വന്നാൽ വളരെ പെട്ടെന്ന് വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകൾ ഉണ്ട്. ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുക: സ്വാഭാവിക ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ഉപ്പുവെള്ളം കൊണ്ട് കഴുകുന്നത് പല്ലുവേദന കുറയ്ക്കാനുള്ള ഒരു വഴിയാണ്. , ഇത് കാവിറ്റി ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുന്നു. ദിവസത്തിൽ രണ്ടു തവണയെങ്കിലും ചെറുചൂടുള്ള ഉപ്പു വെള്ളം ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുന്നത് വീക്കം കുറയ്ക്കുകയും പല്ലിലെ ദ്വാരങ്ങളിലെ വേദന കുറയ്ക്കുകയും ചെയ്യും.
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വായുടെ ആരോഗ്യത്തിനും കാവിറ്റി തടയുന്നതിനും ഗുണം ചെയ്യും. ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് വീക്കം കുറയ്ക്കാനും ദ്വാരങ്ങൾ തടയാനും സഹായിക്കും. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ നല്ല വായയുടെ ശുചിത്വം നിലനിർത്താൻ സഹായിക്കും. ഗ്രീൻ ടീ പല്ല് വേദന കുറയ്ക്കാൻ സഹായിക്കും.
മഞ്ഞൾ പ്രകൃതി ദത്തമായ പ്രതിവിധിയാണ്: മഞ്ഞളിൽ സ്വാഭാവിക ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട് , ഇത് വീക്കം കുറയ്ക്കാനും കാവിറ്റിയുമായി ബന്ധപ്പെട്ട വേദന ലഘൂകരിക്കാനും സഹായിക്കുന്ന മാർഗമായി കാണം. 1 ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഉപ്പും ആവശ്യത്തിന് കടുകെണ്ണയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് വേദന ബാധിച്ച പല്ലിൽ പുരട്ടി 15 മിനിറ്റ് നേരം വെയ്ക്കാം, നിങ്ങളുടെ പല്ലു വേദനയ്ക്ക് കുറവുണ്ടാവും.