Saturday, July 5, 2025 6:08 am

ചപ്പാത്തി നല്ല സോഫ്റ്റായി തന്നെ നിലനിർത്താന്‍ ഇതാ ചില പൊടിക്കൈകൾ 

For full experience, Download our mobile application:
Get it on Google Play

ചപ്പാത്തി നല്ല സോഫ്റ്റായി തന്നെ നിലനിർത്താന്‍ ഇതാ ചില പൊടിക്കൈകൾ.  ചൂടുള്ള ചപ്പാത്തി നേരിട്ട് കാസറോളിലേക്ക് ഇടരുത്. ചപ്പാത്തിയിലെ ആവി കാസറോളിൽ നിറയുകയും അത് പിന്നീട് ചപ്പാത്തിക്ക് തന്നെ പണി ആവുകയും ചെയ്യും. അതുകൊണ്ട് ചപ്പാത്തി ഉണ്ടാക്കി കാസറോളിലേക്ക് ഇടുന്നതിനു മുമ്പ് കുറച്ച് സമയം പുറത്തു വെയ്ക്കുക. അതിനുശേഷം എടുത്ത് കാസറോളിൽ സൂക്ഷിക്കാം. ആവി ഇല്ലാതെ ചപ്പാത്തി എടുത്തു വെയ്ക്കുകയാണെങ്കിൽ കൂടുതൽ സമയം മൃദുവായി ഇരിക്കാൻ സഹായിക്കും.
വലിയ കാസറോൾ മികച്ച ഓപ്ഷനാണ്
ചപ്പാത്തിയേക്കാൾ വലിയ ഒരു കാസറോൾ ഉപയോഗിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. അധിക സ്ഥലം ചപ്പാത്തിയെ നനയ്ക്കുന്നതിനുപകരം നീരാവി പടർന്ന് പിടിക്കാൻ അനുവദിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഈർപ്പം പിടിക്കാതെ ചപ്പാത്തി സോഫ്റ്റ് ആയി തന്നെ നിൽക്കും.
കാസറോളും തുണിയും
ചപ്പാത്തി ഉണ്ടാക്കി വെയ്ക്കുന്നതിനു മുമ്പ് കാസറോളിന്റെ അടിയിൽ ഒരു തുണി വെയ്ക്കുക. ശേഷം ചപ്പാത്തി വെച്ച് അതിൻറെ മുകളിൽ വീണ്ടും ഒരു ചെറിയ തുണി കൂടി ഇടുക.  ഇത് നീരാവി പിടിക്കാനും ചപ്പാത്തിയിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കുന്നു.

പ്ലേറ്റ് അല്ലെങ്കിൽ സ്റ്റാൻഡ് ഉപയോഗിക്കുക
കാസറോളിനുള്ളിൽ ഒരു ചെറിയ സ്റ്റെയിൻലെസ് സ്റ്റീൽ പ്ലേറ്റ് അല്ലെങ്കിൽ റാക്ക് ഉണ്ടെങ്കിൽ അതെടുത്തു വെയ്ക്കണം. ഇനി ചപ്പാത്തികൾ ഒരു തുണിയിൽ പൊതിഞ്ഞ് ഇതിന്റെ മുകളിൽ വെയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആവിയും ഈർപ്പവും ചപ്പാത്തിയിൽ പിടിക്കാതെ ഇരുന്നോളും.
ബട്ടർ പേപ്പർ/അലുമിനിയം ഫോയിൽ
ബട്ടർ പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ എന്നിവയും ചപ്പാത്തിയുടെ സോഫ്റ്റ്നസ് നിലനിർത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ്. ഇവയിൽ ഏതെങ്കിലും ഒന്നെടുത്ത് രണ്ടോ മൂന്നോ പാളികളായി മടക്കി കാസറോളിൻ്റെ അടിയിൽ വയ്ക്കുക. അതിനുശേഷം, ചപ്പാത്തികൾ എല്ലാം കട്ടി കുറഞ്ഞ തുണിയിൽ പൊതിഞ്ഞ് ഇതിന്റെ മുകളിലായി വെയ്ക്കുക. അടുത്ത തവണ നിങ്ങൾ ചപ്പാത്തി ഉണ്ടാക്കി കാസറോളിൽ വെയ്ക്കുന്നതിന് മുമ്പ് ഈ പറഞ്ഞ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. കുറച്ചുസമയം വൈകിയാലും ചപ്പാത്തിയുടെ സോഫ്റ്റ്നസ് നഷ്ടപ്പെടാതെ തന്നെ നമുക്കത് ആസ്വദിച്ചു കഴിക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...