ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് ഡാർക്ക് സർക്കിൾസ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. അമിതമായി കംപ്യൂട്ടർ, മൊബെെൽ ഫോൺ എന്നിവ ഉപയോഗിക്കുന്നതും കണ്ണുകൾക്ക് താഴേ കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. ഡാർക്ക് സർക്കിൾസ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില എളുപ്പവഴികൾ. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഓറഞ്ച് ജ്യൂസ് കണ്ണിന് താഴെയുള്ള വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഓറഞ്ച് നീരും അൽപം ഗ്ലിസറിനും ചേർത്തതിന് ശേഷം കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കോട്ടൺ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ കണ്ണ് തുടയ്ക്കുക. ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിൻ്റെ നീര് റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും ഏറെ നല്ലതാണ്. കറുത്ത പാട് മാറാൻ സഹായിക്കും. തണുത്ത പാൽ ഒരു പ്രകൃതിദത്ത ഐ ക്ലീനറാണ്. തണുത്ത പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ ലോലമാക്കും. പാലിലെ പൊട്ടാസ്യം ചർമ്മത്തെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കോട്ടൺ തുണി കൊണ്ട് പാലിൽ മുക്കിയ ശേഷം കണ്ണിന് ചുറ്റും പുരട്ടിയ ശേഷം മസാജ് ചെയ്യുക. ഇത് കറുപ്പകറ്റാൻ സഹായിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.