Tuesday, May 13, 2025 7:38 pm

ഇതാ വരുന്നു ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണർ

For full experience, Download our mobile application:
Get it on Google Play

ജാപ്പനീസ് ഓട്ടോമൊബൈൽ നിർമാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ ഗുണനിലവാരത്തിനും മികച്ച ഡ്രൈവിംഗ് അനുഭവത്തിനും ലോകമെമ്പാടും പ്രശസ്‍തമായ കമ്പനിയാണ്. ഇപ്പോൾ കമ്പനി അതിൻ്റെ ചില മോഡലുകൾ കവചിത വാഹനങ്ങളായി അവതരിപ്പിക്കുന്നു. കമ്പനി തന്നെ ഘടിപ്പിച്ച ബുള്ളറ്റ് പ്രൂഫ് ഉപയോഗിച്ച് ടൊയോട്ട അതിൻ്റെ പ്രശസ്തമായ കാറുകൾ ബ്രസീലിൽ പുറത്തിറക്കി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇനി ഈ ബുള്ളറ്റ് പ്രൂഫ് കാറുകൾ ഡീലർഷിപ്പിൽ നിന്ന് നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കും.

സാധാരണയായി ആളുകൾ അവരുടെ ഇഷ്‍ടത്തിനനുസരിച്ച് കാറുകൾ വാങ്ങുകയും ഒരു മൂന്നാം കക്ഷിയെക്കൊണ്ട് ബുള്ളറ്റ് പ്രൂഫ് മോഡിഫിക്കേഷൻ നടത്തുകയും ചെയ്യുമായിരുന്നു. എന്നാൽ ബ്രസീലിൽ കമ്പനി ഈ കാറുകൾ ഡീലർഷിപ്പുകൾ വഴി ലഭ്യമാകും. ടൊയോട്ടയുടെ ഈ കവചിത വാഹന ശ്രേണിയിൽ കൊറോള സെഡാൻ, കൊറോള ക്രോസ് എസ്‌യുവി, ഹിലക്‌സ് പിക്കപ്പ്, എസ്‌ഡബ്ല്യു 4 (ഇന്ത്യൻ വിപണിയിൽ ഫോർച്യൂണറായി വിൽക്കുന്നു) തുടങ്ങിയ കാറുകൾ ഉൾപ്പെടുന്നു.  പുതിയ കാർ വാങ്ങുന്നവർക്ക് ഓപ്‌ഷണൽ അധികമായ കവചിത വാഹന സേവനങ്ങളെ കുറിച്ച് വിശദമാക്കുന്ന ഒരു പ്രത്യേക പേജ് കമ്പനി അതിൻ്റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയതും ഉപയോഗിച്ചതുമായ മോഡലുകൾക്കായി ഈ ഓപ്‌ഷൻ ലഭ്യമാക്കുന്നതിനായി ടൊയോട്ട ബ്രസീൽ പ്രാദേശിക ആയുധനിർമ്മാണ വിദഗ്ധരായ അവലോൺ, കാർബൺ, എവല്യൂഷൻ ബ്ലൈൻഡ്‌സെൻസ്, പാർവി ബ്ലിൻഡാഡോസ് എന്നിവരുമായി സഹകരിക്കുനിനുവെന്നാണ് റിപ്പോര്‍ട്ടുകൾ. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഡെലിവറി എടുക്കുന്നതിന് മുമ്പുതന്നെ അവരുടെ വാഹനം അവർക്കിഷ്ടമുള്ള കവച കമ്പനിയിലേക്ക് അയക്കണം. ഇഷ്ടപ്പെട്ട കവച കമ്പനി തിരഞ്ഞെടുത്ത് വാഹനം ബുക്ക് ചെയ്ത ശേഷം അവർക്ക് ഒരു ഡെലിവറി തീയതി നൽകും. അതിനുശേഷം ഉപഭോക്താവിന് അവരുടെ കവചിത കാർ വീട്ടിലേക്ക് കൊണ്ടുപോകാം.

ഈ കവച കമ്പനികൾ വാഹനങ്ങളിൽ പ്രത്യേക ഘടകങ്ങൾ ഉപയോഗിക്കുന്നു. ബോഡി വർക്ക് ശക്തിപ്പെടുത്തുന്നതിന് കട്ടിയുള്ള വിൻഡോകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ജനൽ ഗ്ലാസുകൾ വളരെ കട്ടിയുള്ളതും ശക്തവുമാണ്. ഏത് തരത്തിലുള്ള ആയുധങ്ങളുടെയും ആക്രമണത്തെ എളുപ്പത്തിൽ നേരിടാൻ കഴിയും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ വാഹനങ്ങളിൽ ലെവൽ III കവച സംവിധാനം ഉണ്ടായിരിക്കും. പിസ്റ്റൾ, റൈഫിൾ, റിവോൾവർ, മെഷീൻ ഗൺ എന്നിവയിൽ നിന്നുള്ള വെടിയുണ്ടകളെ നേരിടാൻ ഇതിന് കഴിയും. ഈ കവച കമ്പനികൾ പ്രത്യേക ഘടകങ്ങൾക്കും ഷീൽഡ് ഇൻസ്റ്റാളേഷനും അഞ്ച് മുതൽ 10 വർഷം വരെ വാറൻ്റി നൽകുന്നു.

ബുള്ളറ്റ് പ്രൂഫ് കാർ ലഭിക്കാൻ ഉപഭോക്താക്കൾ ഏകദേശം 30 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് കമ്പനി പറയുന്നു. കാരണം വാഹനങ്ങളിൽ നടക്കുന്ന കസ്റ്റമൈസേഷന് കുറച്ച് സമയമെടുക്കും. ഇതിനുശേഷം റോഡിൽ വന്നതിനുശേഷം വാഹനങ്ങളിൽ അപാകതകൾ കണ്ടെത്താതിരിക്കാൻ കർശനമായി പരിശോധിക്കണം. എങ്കിലും ഇത് എത്ര സമയമെടുക്കും എന്നത് വ്യത്യസ്‍ത മോഡലുകളെ ആശ്രയിച്ചിരിക്കും. ഈ പരിഷ്‌ക്കരണ സമയത്ത് വാഹനത്തിൻ്റെ എൻജിൻ മെക്കാനിസത്തിൽ മാറ്റമൊന്നും വരുത്തില്ലെന്ന് ടൊയോട്ട പറയുന്നു. എങ്കിലും കനത്ത സ്റ്റീലും ജനലുകളും ഉപയോഗിച്ചതിന് ശേഷം വാഹനത്തിൻ്റെ പ്രകടനത്തിൽ ചില സ്വാധീനം കാണാൻ കഴിയും. ഈ വാഹനങ്ങൾ നിങ്ങളുടെ കുടുംബത്തെ പൂർണ്ണമായും സുരക്ഷിതമായി സൂക്ഷിക്കാൻ പ്രാപ്‍തമായിരിക്കും എന്നും കമ്പനി പറയുന്നു. എന്നാൽ ഇന്ത്യയിൽ ഇത്തരമൊരു സേവനം ആരംഭിക്കുമോ എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.  അതേസമയം നിരവധി വാഹന നിർമ്മാതാക്കൾ കവചിത വാഹനങ്ങൾക്ക് ഒരു ഇൻ-ഹൗസ് ഓപ്ഷൻ നൽകുന്നു. മെഴ്‌സിഡസ്-ബെൻസ്, ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ കമ്പനികളുടെ ഇത്തരം കവചിത വാഹനങ്ങൾ ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർ ഉപയോഗിക്കുന്നു. ഈ കവചിത വാഹനങ്ങളിൽ ഭൂരിഭാഗവും മുൻനിര എസ്-ക്ലാസ്, 7 സീരീസ്, എ8 സെഡാനുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. കൂടാതെ വിആർ7 ലെവൽ പരിരക്ഷയോടെയാണ് വരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഒരുക്കം അവസാന ഘട്ടത്തില്‍

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

താമരശ്ശേരിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും വാഹന അപകടം. ദേശീയ പാതയിൽ താമരശ്ശേരി വട്ടക്കുണ്ടിൽ...

പ്ലസ് വണ്‍ പ്രവേശനം ; കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലേക്കുള്ള ഏകജാലക അപേക്ഷ മെയ്...

0
കോഴഞ്ചേരി : കോഴഞ്ചേരി സെന്റ് തോമസ് സ്കൂളില്‍ (St.Thomas HSS) പ്ലസ്...

നഗരം ചുറ്റും വികസനം മൊബൈല്‍ എല്‍ഇഡി വോള്‍ ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

0
പത്തനംതിട്ട : പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നേട്ടം ഇനി നഗരം...