ആമസോണിലും ഫ്ലിപ്പ്കാർട്ടിലും നടക്കുന്ന ഫെസ്റ്റിവൽ ഓഫർ സെയിലിൽ സ്മാർട്ട്ഫോണുകൾ മാത്രമല്ല, സ്മാർട്ട് ടിവികളും വാഷിങ് മെഷീനും ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് വീട്ടുപകരണങ്ങൾക്കും കിടിലൻ ഡിസ്കൗണ്ടുകൾ ഉണ്ട്. തുണി അലക്കുക എന്നത് പലർക്കും ഒരു വലിയ പണി തന്നെയാണ്. തുണി അലക്കിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പറ്റിയ അവസരമാണിത്. അമ്പരപ്പിക്കുന്ന വിലക്കുറവിൽ കിടിലൻ വാഷിങ് മെഷീനുകൾ ഇപ്പോൾ വാങ്ങാൻ സാധിക്കും. സാംസങ്, എൽജി, ഗോദ്‌റെജ്, വേൾപൂൾ, തോംസൺ തുടങ്ങി വിവിധ ബ്രാൻഡുകളുടെ മികച്ച ഫീച്ചറുകളുള്ള വാഷിങ് മെഷീനുകൾ ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമായിട്ടുണ്ട്. വെറും 6000 രൂപയിൽ താഴെ വിലയിൽ പോലും വാഷിങ് മെഷീൻ ലഭ്യമാകുന്നു.
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപനയിൽ ഫ്രഞ്ച് ബ്രാൻഡായ തോംസണിന്റെ പുതിയ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീൻ 8,399 രൂപയ്ക്ക് ലഭ്യമാണ്. ഇത് കൂടാതെ തോംസൺന്റെ 7 കിലോഗ്രാം സെമി ഓട്ടോമാറ്റിക് വാഷർ 5057 രൂപയ്ക്ക് കിട്ടും. 11 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീന് 21,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണും വാഷിങ് മെഷീനുകൾക്ക് ഡിസ്കൗണ്ട് നൽകുന്നുണ്ട്. ചില മികച്ച ഡീലുകൾ ഇതാ. സാംസങ് 7kg (WA70A4002GS/TL, ഇംപീരിയൽ സിൽവർ, ഡയമണ്ട് ഡ്രം: 5,510 രൂപ ഡിസ്കൗണ്ടിന് ശേഷം 15,490 രൂപയ്ക്ക് ലഭ്യമാണ്.
ഈ ഫുൾ ഓട്ടോമാറ്റിക് ടോപ്പ്-ലോഡ് വാഷിംഗ് മെഷീൻ ചൈൽഡ് ലോക്ക്, മാജിക് ഫിൽട്ടർ തുടങ്ങി നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. എൽജി 6.5 Kg 5 സ്റ്റാർ ഇൻവെർട്ടർ ടർബോഡ്രം ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീൻ (T65SKSF4Z): 9000 രൂപ ഡിസ്കൗണ്ടിന് ശേഷം 15990 രൂപയ്ക്ക് ലഭ്യമാണ്. ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. ഇതിലെ സ്മാർട്ട് ഇൻവെർട്ടർ ടെക്നോളജി 36% വരെ ഊർജ്ജം ലാഭിക്കുന്നു. വേഗത്തിൽ കഴുകുന്നതിനും ഉണക്കുന്നതിനും 700 ആർപിഎമ്മിൽ ഇത് പ്രവർത്തിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.