ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്. സ്‌പ്ലെന്‍ഡര്‍ അടക്കം ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന നിരവധി ടൂവീലറകളാണ് ഹീറോ വിപണിയില്‍ എത്തിക്കുന്നത്. ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ പതിറ്റാണ്ടുകളായി വിശ്വാസ്യതയോടെ സമീപിക്കുന്ന ബ്രാന്‍ഡാണ് ഹീറോ. ഇന്ത്യയില്‍ ഉത്സവ സീസണ്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്.
എന്നാല്‍ ഉത്സവ സീസണില്‍ ഒരു ഹീറോ ഉല്‍പ്പന്നം വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. ജൂലൈ മൂന്ന് മുതല്‍ തങ്ങളുടെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്സ്‌ഷോറൂം വില വര്‍ധിപ്പിക്കുമെന്ന് ഹീറോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഏകദേശം 1.5 ശതമാനമായിരിക്കും വില വര്‍ധന. എന്നാ മോഡലിനെയും വിപണിയെയും ആശ്രയിച്ചിരിക്കും വില വര്‍ധനവ്.
ഈ വര്‍ഷം ഇതിന് മുമ്പ് ഏപ്രിലിലാണ് ഹീറോ അവസാനമായി ഇരുചക്ര വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ OBD2 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ചപ്പോള്‍ ആയിരുന്നു ആ തീരുമാനം. പ്രൈസ് റിവ്യൂവിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നതെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. ഇന്‍പുട്ട് ചെലവുകള്‍, ബിസിനസ് ആവശ്യകതകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിലെ ഏറ്റക്കുറച്ചിലുകളെന്നാണ് കമ്പനി പറയുന്നത്.
വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നൂതനമായ ഫിനാന്‍സിംഗ് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് ഇരുചക്ര വാഹന ഭീമന്‍മാര്‍ ലക്ഷ്യമിടുന്നു. രാജ്യത്ത് കാറുകള്‍ ആയാലും ബൈക്കുകള്‍ ആയാലും ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പാണ് വില വര്‍ധനവ് എന്നതാണ് ശ്രദ്ധയം. വരാനിരിക്കുന്ന ഉത്സവ സീസണില്‍ കാര്യമായ വില്‍പ്പന നേടി വിപണി വിഹിതം വര്‍ധിപ്പിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹീറോ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഒരുകാലത്തെ പുലിയായിരുന്ന പാഷന്‍ പ്ലസിനെ തിരികെ കൊണ്ടുവന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഎസ് VI മാനദണ്ഡങ്ങള്‍ ആരംഭിച്ചതോടെയാണ് ഈ മോഡല്‍ നിര്‍ത്തലാക്കിയിരുന്നത്. 76,065 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ പാഷന്‍ പ്ലസ് വിപണിയില്‍ എത്തിയിരിക്കുന്നത്. അതായത് നിലവില്‍ വിപണനത്തിന് എത്തുന്ന എല്ലാ 100 സിസി ഹീറോ മോഡലുകളിലും ഏറ്റവും ചെലവേറിയ മോഡലാണിതെന്ന് സാരം. സാധാരണക്കാരുടെ ജനപ്രിയമായ 100 സിസി സെഗ്മെന്റില്‍ പുതുതായി പുറത്തിറക്കിയ ഹോണ്ട ഷൈന്‍, ബജാജ് പ്ലാറ്റിന എന്നിവയ്ക്കെതിരെയാണ് പാഷന്‍ പ്ലസ് മത്സരിക്കുന്നത്. പാഷന്‍ പ്ലസിനൊപ്പം എക്സ്ട്രീം 160 4V അതിന്റെ പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായി അവതരിപ്പിക്കുകയും ചെയ്തു.
1.27 ലക്ഷം മുതല്‍ 1.36 ലക്ഷം രൂപ വരെയാണ് മോട്ടോര്‍സൈക്കിളിന്റെ വില പോകുന്നത്. ഓയില്‍ കൂള്‍ഡ് 4 വാള്‍വ് എഞ്ചിനും USD ഫോര്‍ക്കുകളുമടക്കം വമ്പന്‍ പരിഷ്‌കാരങ്ങളുമായാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി എക്‌സ്ട്രീം പുറത്തിറക്കുന്ന വേളയില്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ യുവത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കരിസ്മ XMR 210 ഉള്‍പ്പെടെ നിരവധി മോഡലുകള്‍ അതില്‍ ഉള്‍പ്പെടുന്നു.
ഹീറോയുമായി സഹകരിച്ച് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണ്‍ പുറത്തിറക്കുന്ന X440 ജൂലൈ മൂന്നിന് വിപണിയില്‍ എത്താന്‍ പോകുകയാണ്. ഹാര്‍ലിയുടെ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള മോഡലാകും X440. വിലയുടെ കാര്യത്തില്‍ ഹാര്‍ലിയും ഹീറോയും അത്ഭുതങ്ങള്‍ കാണിച്ചാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കോട്ടക്ക് വിള്ളലേല്‍ക്കും. നിലവില്‍ സെഗ്‌മെന്റ് കഴിഞ്ഞ ദിവസമാണ് ട്രയംഫ്-ബജാജ് കൂട്ടുകെട്ടില്‍ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x മോട്ടോര്‍സൈക്കിളുകള്‍ വെളിപ്പെടുത്തിയത്. ഇവ രണ്ടും വൈകാതെ വിപണിയില്‍ എത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033