ഹീറോ എക്സ്ട്രീം 160ആർ 4വി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 160സിസി വിഭാഗത്തിൽ ഹീറോ എക്സ്ട്രീം 160ആർ 4വിയുടെ എതിരാളി ടിവിഎസ് അപ്പാച്ചെ ആർടിആർ 160വി എന്ന ജനപ്രിയ മോട്ടോർസൈക്കിളാണ്. ഈ രണ്ട് മോട്ടോർസൈക്കിളുകളിലും 4 വാൽവ് എഞ്ചിനാണുള്ളത്. ഈ രണ്ട് മോട്ടോർസൈക്കിളുകളും വ്യത്യസ്ത ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഈ രണ്ട് വാഹനങ്ങളുടെയും ഡിസൈനും എഞ്ചിനും അടക്കമുള്ള സവിശേഷതകൾ താരതമ്യം ചെയ്ത് നോക്കാം.
മോട്ടോർസൈക്കിളുടെ ഡിസൈൻ വാങ്ങുന്നവരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഓരോ വ്യക്തികൾക്കും ഓരോ തരം ഡിസൈനാണ് ഇഷ്ടമാകുന്നത്. ഹീറോ എക്സ്ട്രീം 160ആർ 4വി, ടിവിഎസ് അപ്പാച്ചെ ആർടിആർ 160വി എന്നീ ബൈക്കുകളുടെ ഡിസൈൻ ആകർഷകമാണ്. ടിവിഎസ് ബൈക്കിനെക്കാൾ കൂടുതൽ പുതുമ തോന്നുന്ന ഡിസൈനാണ് ഹീറോയുടെ എക്ട്രീം മോട്ടോർസൈക്കിളിൽ ഉള്ളത്. യുഎസ്ഡി ഫോർക്കുകളും ബീഫിയർ ലുക്ക് ഉള്ള ഫ്യൂവൽ ടാങ്കും ഈ ബൈക്കിന് കൂടുതൽ മികച്ച ഡിസൈൻ നൽകുന്നു.
ടിവിഎസ് അപ്പാച്ചെ ആർടിആർ 160വി മോട്ടോർസൈക്കിളിൽ 159.7 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 9,250 ആർപിഎമ്മിൽ 17.31 ബിഎച്ച്പിയും 7,500 ആർപിഎമ്മിൽ 14.73 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്സാണ് ഈ വാഹനത്തിൽ കമ്പനി നൽകിയിട്ടുള്ളത്.
ഹീറോ എക്സ്ട്രീം 160ആർ 4വി മോട്ടോർസൈക്കിളിൽ ടിവിഎസ് ബൈക്കിലുള്ളതിനെക്കാൾ വലിയ എഞ്ചിനാണുള്ളത്. ഈ ബൈക്കിലെ 163.2 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിൻ 8,500 ആർപിഎമ്മിൽ 16.63 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 14.6 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി പോലെ, ഹീറോ എക്സ്ട്രീം 160ആർ 4വിയിലും 5സ്പീഡ് ഗിയർബോക്സാണ് കമ്പനി നൽകിയിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033