Wednesday, May 14, 2025 11:50 pm

വിജയ് സാക്കറെ ക്രമസമാധാന ചുമതലയുള്ള പദവികളില്‍ നിയമിക്കരുതെന്ന് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രമസമാധാന ചുമതലയുള്ള പദവികളില്‍ നിയമിക്കരുതെന്ന് ആറു വര്‍ഷത്തിനിടെ പന്ത്രണ്ടുവട്ടം ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് സംസ്ഥാനമാകെ ക്രമസമാധാന ചുമതലയുള്ള ഏക അഡി.ഡി.ജി.പിയായി വിജയ് സാക്കറെയെ നിയമിച്ചതെന്ന വിവരം പുറത്തുവന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്നപ്പോള്‍ മുതല്‍ സാക്കറെയുടെ വഴിവിട്ട ഇടപാടുകള്‍ ഇന്റലിജന്‍സ് വിഭാഗം മേലധികാരികളെ അറിയിച്ചിരുന്നു. ഇതൊന്നും പോലീസ് ആസ്ഥാനത്ത് നിന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രഹസ്യമൊഴിയില്‍ നിന്ന് പിന്മാറാന്‍ സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി സാക്കറെയ്ക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിന് ഇയാളെ പനങ്ങാട് പൊലീസ് പിടികൂടിയപ്പോള്‍ ഇടപെട്ടത് സാക്കറെയായിരുന്നു.അന്നത്തെ എസ്.ഐയെക്കൊണ്ട് ഷാജിനോട് മാപ്പു പറയിക്കുകയും ചെയ്തു. വെള്ളിയാഴ്ചകളില്‍ സാക്കറെ കൊച്ചിയിലേക്ക് പോവുകയാണ് പതിവ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മടക്കം. പോലീസിലെ ഉന്നതരും വിരമിച്ച ഉന്നതരും മുന്‍ ചീഫ് സെക്രട്ടറിയുമൊക്കെ ഒത്തുചേരുന്ന ആഘോഷപാര്‍ട്ടിയാണ് അജന്‍ഡ. വിഷുദിനത്തില്‍ പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായപ്പോള്‍ സാക്കറെ കൊച്ചിയില്‍ ആഘോഷത്തിലായിരുന്നു.

പിറ്റേന്ന് രണ്ടാം കൊലപാതകം നടക്കുമ്പോഴും കൊച്ചിയില്‍ തന്നെയായിരുന്നു. പ്രതികാര കൊലപാതകത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രി ഡി.ജി.പി അനില്‍കാന്തിനെ വിളിച്ച്‌ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എവിടെ എന്ന് അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ്, പാലക്കാട്ടേക്ക് പോവാന്‍ സാക്കറെ തയ്യാറായത്. ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകമുണ്ടായപ്പോള്‍, ചെറിയ സമയത്തിനകം പ്രതികാരകൊലപാതകം ഉണ്ടാകുമെന്ന് വിവരം കിട്ടിയെങ്കില്‍ തടയാനാവുമായിരുന്നു എന്ന് പറഞ്ഞ് അപഹാസ്യനാവുകയും ചെയ്തു.

ക്രമസമാധാന ചുമതല തകിടംമറിച്ച പരിഷ്കാരം
ഉത്തര, ദക്ഷിണ മേഖലകളില്‍ ക്രമസമാധാന ചുമതലയില്‍ രണ്ട് അഡി.ഡി.ജി.പിമാരുണ്ടായിരുന്ന സംവിധാനം പൊളിച്ചടുക്കിയാണ് സംസ്ഥാനത്താകെ അധികാരപരിധിയോടെ, സാക്കറെയെ ഡി.ജി.പി അനില്‍കാന്തിന് തൊട്ടുതാഴെ പ്രതിഷ്ഠിച്ചത്. നാല് പോലീസ് ജില്ലകള്‍ക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേല്‍നോട്ടത്തിന് സോണല്‍ ഐ.ജിമാരും അതിനുമേല്‍ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണര്‍മാരായി ഐ.ജിമാരെ നിയമിച്ചു. റേഞ്ചില്‍ ഡി.ഐ.ജിമാരെ നിയമിച്ചു. സോണല്‍ ഐ.ജിമാര്‍ക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....