Sunday, April 13, 2025 9:55 am

ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബ്രിട്ടണ്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കോവിഡ് രോഗികള്‍ക്കു നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബ്രിട്ടണ്‍. കൊറോണ വൈറസ് ലോകമാകെ നാശം വിതയ്ക്കുമ്പോള്‍ കോവിഡിനെതിരായ മരുന്നെന്ന് ലോകം വിശ്വസിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനെതിരെയാണ് ബ്രിട്ടണ്‍  ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തു വന്നിരിക്കുന്നത്.

ഈ മരുന്ന് കൊറോണ രോഗികളില്‍ വലിയ ഗുണമൊന്നും ഉണ്ടാക്കുന്നില്ല എന്നാണ് ബ്രിട്ടന്റെ കണ്ടെത്തല്‍. ബ്രിട്ടനില്‍ നടന്ന ഒരു ക്ലിനിക്കല്‍ ട്രയലില്‍ ആണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊറോണ ചികിത്സയ്ക്ക് പറയുന്ന പോലെ ഫലം നല്‍കുന്നില്ലെന്ന് കണ്ടെത്തിയത്. നേരത്തെതന്നെ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലം ചെയ്യില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ഇതിനെ കുറിച്ച്‌ ഒരുവലിയ പഠനം നടക്കുന്നത്.

കോവിഡിനെതിരായ പരീക്ഷണങ്ങള്‍ക്കായി നൂറു കണക്കിന് ആശുപത്രികള്‍ പങ്കാളികളായ സോളിഡാരിറ്റി ട്രയലില്‍ നിന്ന് ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം നിര്‍ത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലാണ് ഹൈഡ്രോക്സി ക്ലോറോക്വിനെ കുറിച്ച്‌ ഈ വലിയ പഠനം നടന്നത്. കൊറോണയെ തടയുന്നതിലോ, ചികിത്സയിലോ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിനു യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല എന്നാണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയ ഓക്‌സ്ഫഡ് സര്‍വകലാശാല പ്രൊഫസറായ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറയുന്നത്. യുകെ യിലെ 175 ആശുപത്രികളില്‍ നിന്നായി 11,000 രോഗികളില്‍ ആണ് ഈ ട്രയല്‍ നടത്തിയത്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ ചികിത്സയില്‍ ഫലം ചെയ്യുന്നില്ല എന്നത് മാത്രമല്ല ഇതിനു ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നും ഈ പഠനം കണ്ടെത്തിയിരിക്കുന്നതെന്ന് ബ്രിട്ടണ്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി

0
എറണാകുളം : മുൻ ചീപ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ...

കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

0
കോന്നി : അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16...

മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന

0
മുംബൈ: മുംബൈ ഭീകരാക്രമണത്തിനായി തഹാവൂർ റാണ പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ...

പിഎം ശ്രീ പദ്ധതി ; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ

0
ചെന്നൈ: കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ. പിഎം ശ്രീ പദ്ധതിയിൽ പിണറായി വഴങ്ങുമ്പോൾ...