Monday, May 12, 2025 4:05 am

നേമത്ത് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഹൈക്കമാണ്ട് പരിഗണിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടേയും കെ മുരളീധരന്റേയും പേരുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമത്ത് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഹൈക്കമാണ്ട് പരിഗണിക്കുന്നത് പ്രമുഖരെ തന്നെ. ഉമ്മന്‍ ചാണ്ടിയുടേയും കെ മുരളീധരന്റേയും പേരുകള്‍ക്കാണ് പ്രഥമ പരിഗണന. എന്നാല്‍ നേമത്ത് മത്സരത്തിന് ഉമ്മന്‍ ചാണ്ടി സമ്മതം അറിയിച്ചാല്‍ മാത്രമേ ഹൈക്കമാണ്ട് നിര്‍ബന്ധിക്കൂ. വടകര എംപിയായ മുരളീധരന് മാനദണ്ഡങ്ങള്‍ മാറ്റി മത്സരത്തിന് അനുമതി നല്‍കേണ്ടി വരും. എംപിമാര്‍ ആരും മത്സരിക്കേണ്ടതില്ലെന്നതാണ് ഹൈക്കമാണ്ടിന്റെ ആദ്യ തീരുമാനം. എന്നാല്‍ നേമം പിടിക്കാന്‍ മുരളിയിലൂടെ കഴിയുമെന്നാണ് ഹൈക്കമാണ്ടിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുരളീധരനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ശ്രമം.

വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായിരുന്നു മുരളീധരന്‍. വടകരയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ചര്‍ച്ചകളാണ് മുരളീധരനെ എംപിയാക്കിയത്. വടകരയില്‍ മത്സരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഈ നീക്കം രാഷ്ട്രീയമായി ദോഷമുണ്ടാക്കിയെന്ന് മുരളീധരന് തോന്നലുണ്ടായി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സ്വന്തമാകുകയും ചെയ്തു. ഇതില്‍ മുരളിക്ക് വേദനയും അമര്‍ഷവുമുണ്ട്. എങ്കിലും ലോക്‌സഭയിലെ നേമം ചലഞ്ചും മുരളി ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ പ്രതീക്ഷ.

നേമത്ത് ബിജെപി വിരുദ്ധന്‍ ജയിക്കുമെന്നാണ് ഹൈക്കമാണ്ട് സര്‍വ്വേയിലുള്ളത്. നേമത്ത് ബിജെപിക്കായി കുമ്മനം രാജശേഖരനാകും മത്സരിക്കുക. സിപിഎം മുന്‍ എംഎല്‍എ ശിവന്‍കുട്ടിയേയും സ്ഥാനാര്‍ത്ഥിയാക്കും. കുമ്മനത്തിനെതിരെ ശിവന്‍ കുട്ടിയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് നിര്‍ത്താനായാല്‍ ജയിക്കാമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നേമത്ത് ഉമ്മന്‍ ചാണ്ടിയേയും കെ മുരളീധരനേയും പരിഗണിക്കുന്നത്. വിഷ്ണുനാഥ് പോലുള്ളവരുടെ പേരും ചര്‍ച്ചയിലുണ്ട്. അതിശക്തനായ സ്ഥാനാര്‍ത്ഥി നേമത്ത് മത്സരിച്ചാല്‍ അതിന്റെ ഗുണം കേരളത്തില്‍ ഉടനീളം കോണ്‍ഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നാളെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം വരും. ഈ പട്ടികയില്‍ തന്നെ നേമത്തെ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് സ്ഥാനാര്‍ത്ഥി നിര്‍ണയമാണ്, അവിടെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. പഴയതുപോലെ വീതംവയ്‌പ്പൊന്നും ശരിയാകില്ല. ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ ആ സ്ഥാനാര്‍ത്ഥിക്ക് നിയോജക മണ്ഡലത്തില്‍ വേരോട്ടമുണ്ടാകണം’ മുരളീധരന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നേമത്ത് മത്സരിക്കണമെന്ന നിര്‍ദ്ദേശം മുരളീധരന് മുമ്പില്‍ വെയ്ക്കാനാണ് ആലോചന. ഇത് മുരളി അംഗീകരിച്ചാല്‍ നേമത്ത് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകും. അല്ലാത്ത പക്ഷം ഉമ്മന്‍ ചാണ്ടിയെ പോലുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം കൂടും.

കേരളത്തില്‍ അധികാരം പിടിക്കുകയാണ് ലക്ഷ്യം. വടകരയില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ അത് അപ്പോള്‍ നോക്കാം-ഇതാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. അതിശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ നേമത്ത് ബഹുദൂരം പിന്നില്‍ പോകുമെന്നാണ് എഐസിസി സര്‍വ്വേ വ്യക്തമാക്കുന്നതെന്നാണ് സൂചന. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുകയെന്നത് മാത്രമാണ് എഐസിസി സര്‍വ്വേയിലെ അനുകൂല ഭാഗമായി കോണ്‍ഗ്രസ് കാണുന്നത്. എന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ സിപിഎമ്മിലേക്ക് പോയാല്‍ വന്‍ പരാജയം കോണ്‍ഗ്രസിനുണ്ടാകും. ഇതിനെ ചെറുത്ത് വിജയം നേടാന്‍ അതിശക്തമായ തന്ത്രം വേണ്ടി വരുമെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

നേമം പോലെ പ്രധാനമാണ് വട്ടിയൂര്‍ക്കാവ്. ഇവിടേക്കും കരുത്തനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. അതിനിടെ ഐഐസിസി നിരീക്ഷകനായി കേരളത്തിലുള്ള ദേശീയ നേതാവിന്റെ ശപഥം ചെയ്യലും കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചര്‍ച്ചയാണ്. എന്തുവന്നാലും നേമം നേടണമെന്ന സന്ദേശമാണ് എഐസിസി സെക്രട്ടറി കൂടിയായ തമിഴ് നാട്ടുകാരനായ പി വിശ്വനാഥ് മുമ്പോട്ട് വെയ്ക്കുന്നത്. അണികളില്‍ ആവേശം വിതറാന്‍ ഒരു പ്രഖ്യാപനവും പ്രാദേശിക യോഗങ്ങളില്‍ ഇദ്ദേഹം നല്‍കുന്നുണ്ട്. നേമത്ത് കോണ്‍ഗ്രസ് ജയിച്ചാല്‍ തന്റെ മകളുടെ കുട്ടിക്ക് നേമം എന്ന് പേരു നല്‍കുമെന്നാണ് വിശ്വനാഥന്റെ പ്രഖ്യാപനം. നേമത്തെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്ന സന്ദേശം നല്‍കാനാണ് ഇത്. എങ്ങനേയും നേമം ജയിക്കാനാണ് പദ്ധതി.

നേമത്തും എഐസിസി സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ മുരളീധരന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സര്‍വ്വേയുടെ കണ്ടെത്തല്‍ അതിനിര്‍ണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവില്‍ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിയാകും. ജയിക്കാന്‍ സാധ്യതയുള്ള ബിജെപി വിരുദ്ധന്‍ എന്ന പ്രതിച്ഛായയില്‍ ശിവന്‍കുട്ടി ജയിക്കാനാണ് നിലവിലെ സാധ്യതയെന്നും കോണ്‍ഗ്രസ് സര്‍വ്വേയില്‍ തെളിയുന്നു. എന്നാല്‍ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അവതരിപ്പിച്ചാല്‍ ഈ മുന്‍തൂക്കം നഷ്ടമാകും. ഇതോടെ ശിവന്‍കുട്ടിക്ക് കിട്ടുന്ന മുഴുവന്‍ വോട്ടും കോണ്‍ഗ്രസിലേക്ക് വരും. അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളരുതെന്ന സന്ദേശമാണ് എഐസിസി നല്‍കുന്നത്.

ഇതെല്ലാം മനസില്‍ വച്ച്‌ അതിശക്തനെ നേമത്ത് കോണ്‍ഗ്രസും മത്സരിപ്പിക്കും. നോമിനേഷന്‍ കൊടുക്കുന്നതിന് തൊട്ടു മുമ്പ്  മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. എല്ലാവരുമായി ആലോചിച്ചാകും തീരുമാനം. ശിവന്‍കുട്ടിയെ കടത്തി വെട്ടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി തന്നെ നേമത്ത് വരുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അങ്ങനെ എങ്കില്‍ മുരളീധരനും ഉമ്മന്‍ ചാണ്ടിക്കുമാകും സാധ്യത എന്നാണ് വിലയിരുത്തല്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...