ബെംഗളൂരു: ലൈംഗിക പീഡന കേസ് നേരിടുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രജ്വൽ പീഡനത്തിന് ഇരയാക്കിയ വീട്ടുജോലിക്കാരിയുടെ മകളെ വിവസ്ത്രയാക്കിയ ശേഷം വിഡിയോ കോൾ ചിത്രീകരിച്ചെന്ന നാലാമത്തെ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന തള്ളിയത്. പ്രജ്വലിനെതിരെ ആദ്യം പരാതി നൽകിയ 48 വയസ്സുകാരിയുടെ മകളാണ് ഈ കേസിലെ പരാതിക്കാരി. നാലഞ്ചു വർഷം മുൻപ് തന്റെ അമ്മയെ പീഡിപ്പിച്ച പ്രജ്വൽ ഇതിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം തന്നെ വിഡിയോ കോളിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നയാക്കിയെന്ന് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകിയിരുന്നു. 2020–21 വർഷങ്ങളിൽ പലതവണ ഇത്തരം നഗ്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും അമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വിളിച്ച ശേഷമാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും യുവതി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുള്ള കേസാണിത്. പ്രജ്വൽ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങളിൽ വീട്ടുജോലിക്കാരെ കൂടാതെ വിദ്യാർഥിനികളും, മഹിളാ ജനതാദൾ പ്രവർത്തകരും പ്രഫഷനലുകളും ഒരു പോലീസ് ഓഫിസറും വരെ ഉൾപ്പെട്ടിട്ടുണ്ട്. മേയ് 31ന് പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്ത പ്രജ്വൽ നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1