കൊച്ചി : കോവിഡ് കാലത്ത് പ്രതിഷേധസമരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. കേന്ദ്രമാര്‍ഗനിര്‍ദ്ദേശം പാലിക്കുന്നതായി സര്‍ക്കാര്‍ ഉറപ്പുവരുത്തണം. 10 പേര്‍ ചേര്‍ന്ന് പ്രതിഷേധിക്കാമെന്ന മാര്‍ഗനിര്‍ദ്ദേശം കേന്ദ്രനിര്‍ദ്ദേശത്തിന് വിരുദ്ധമെന്നും കോടതി പറഞ്ഞു. കഴിഞ്ഞമാസം 29ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സറ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ കോവിഡ് പ്രതിരോധത്തിനായി ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ജൂലായ് 31വരെയാണ് കാലാവധി.
അതിനുശേഷം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിറക്കുന്നതില്‍ ഇളവുകള്‍ വരുത്തുകയാണെങ്കില്‍ പ്രതിക്ഷേധങ്ങളുടെ കാര്യത്തില്‍ ബാധകമായിരിക്കുമെന്നും കോടതി. നിലവില്‍ കോവിഡ് കാലത്ത് പ്രതിക്ഷേധസമരങ്ങള്‍ നടത്തുന്നതിന് കോടതിയുടെ ഭാഗത്തു നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി അറിയിച്ചു .
പോലീസിന്റെ ഭാഗത്തു നിന്ന് പ്രതിക്ഷേധസമരങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ട പരിഗണന ലഭിച്ചില്ല. പ്രതിക്ഷേധസമരങ്ങളെ തടയുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച പോലീസുകാര്‍ക്ക് ആര്‍ക്കും തന്നെ കോവിഡ് ബാധ ഉണ്ടായിട്ടില്ലെന്നും പോലീസിന്റെ ഭാഗത്തു നിന്ന് കോടതിയെ അറിയിച്ചു.