കൊച്ചി: ശബരിമല കേസിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന് പുതിയൊരുമാനം നൽകിയെന്നും ഉത്തരവിനെ സ്ത്രീകൾ എതിർത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യമായെന്നും ഹൈക്കോടതി. സ്ത്രീമുന്നേറ്റത്തിൽ പൊതുവിടങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായി. സ്വകാര്യയിടങ്ങളിൽ ഇത്തരമൊരു മാറ്റമില്ല. വീടുകളിൽനിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയുമടങ്ങിയ ഡിവിഷൻ ബെഞ്ച്. പൊതുവിടങ്ങളിലെ മുന്നേറ്റത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്.
മത-ജാതീയ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾക്കൊപ്പം സ്ത്രീകൾക്കുനേരെയുള്ള അടിച്ചമർത്തലുകൾക്കെതിരേയും മുന്നേറ്റങ്ങളുണ്ടായി. ഈ പോരാട്ടങ്ങളുടെ മുൻനിരയിൽ സ്ത്രീകളുമുണ്ടായിരുന്നു.എന്നാൽ, വീടുകളിലേക്കും മതങ്ങളിലേക്കും എത്തുമ്പോൾ അവിടെ കാര്യമായ മുന്നേറ്റമുണ്ടായെന്നു പറയാനാകില്ല. സ്ത്രീശക്തിയെ അവർ തിരിച്ചറിയണം-ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.