തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ട്രക്കുകളുടേയും ടിപ്പറുകളുടേയും കാര്യത്തിൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് 2022 ഡിസംബർ 13 ന് ജസ്റ്റിസ് കുഞ്ഞുകൃഷ്ണൻ അധ്യക്ഷനായ ബഞ്ച് ടൈപ്പ് അപ്രൂവൽ മാനദണ്ഡങ്ങൾ ഇല്ലാത്ത ട്രക്കുകളും ടിപ്പറുകളും കേരളത്തിൽ രജിസ്ട്രർ ചെയ്യാൻ പാടില്ലെന്ന് ഇടക്കാല വിധി നൽകിയിരുന്നു. ഈ വിധിക്കെതിരെ കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചില ബോഡി ബില്‍ഡിംഗ് സ്ഥാപനങ്ങള്‍ കേരളാ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 2023 ജനുവരി 20 ന് ജസ്റ്റിസ് അമിത് റാവൽ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കവെ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ രണ്ട് മാസത്തിനകം സംസ്ഥാനത്ത് നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരണക്കണെന്ന് സർക്കാരിന് നിർദ്ദേശം നൽകി.
തുടർന്ന് ട്രക്ക്, ടിപ്പർ വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശപ്രകാരം മാത്രമേ തുടർ നടപടികളുമായി ആർടിഒ മുന്നോട്ട് പോകുകയുള്ളൂ. വർദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൽ പാലിക്കാതെ നിർമ്മിക്കുന്ന ട്രക്കുകളും ടിപ്പറുകളും സംസ്ഥാനത്ത് രജിസ്ട്രർ ചെയ്യാൻ പാടില്ലെന്നാണ് 2022 ഡിസംബർ 13 ന് ഹൈക്കോടതി ജസ്റ്റിസ്റ്റ്സ് പി.വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബഞ്ച് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ടിപ്പറുകളുടെ ബോഡി നിർമ്മിക്കാൻ AIS :093 ടൈപ്പ് അപ്രൂവലും ക്യാബിൻ നിർമ്മിക്കാൻ AIS: 029 ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ സംസ്ഥാനത്തെ പ്രാദേശിക ചെറുകിട വർക്ക്ഷോപ്പുകളിൽ നിന്നും ദിനംപ്രതി നൂറ് കണക്കിന് ട്രക്കുകളും ടിപ്പറുകളുമാണ് ബോഡി നിർമ്മിച്ച് പുറത്തിറക്കിയിരുന്നത്. ഇത്തരത്തിൽ ബോഡി നിർമ്മിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വളരെ വലിയ ദുരന്തങ്ങളാണ് ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കേന്ദ്ര നിർദ്ദേശം പാലിക്കുന്ന ബോഡി ബില്‍ഡിംഗ് കമ്പനിയായ കൊല്ലം ഭരണിക്കാവ് ആരോമല്‍ ഓട്ടോ ക്രാഫ്റ്റ് ഉടമ ആരോമല്‍ മനോജ് അഡ്വ. ദിനേശ് മേനോൻ മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിൽ ഒരു സ്ഥാപനം കേന്ദ്ര ലൈസൻസ് പ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റുള്ള ബോഡി ബില്‍ഡിംഗ് സ്ഥാപനങ്ങളും ലൈസൻസ് എടുക്കണമെന്ന് 2020 സെപ്തംബർ 9 തിന് സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവ് നല്‍കിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു വർഷത്തേക്ക് ഇളവും നല്‍കിയിരുന്നു. ഇതനുസരിച്ച് 2021 സെപ്തംബർ 9 ന് ഉത്തരവിന്റെ കാലവധി അവസാനിച്ചു. സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആരോമല്‍ ഓട്ടോ ക്രാഫ്റ്റ് ഉടമ കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ലൈസൻസ് ഇല്ലാത്ത സ്ഥാപങ്ങളിൽ നിന്നും ബോഡി നിർമ്മിച്ച് വരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പാടില്ലെന്ന് ഗതാഗതമന്ത്രി നിർദ്ദേശം നൽകി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.